കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേഡ് പ്രോസ്സസിങ്) പരീക്ഷ ആഗസ്റ്റ് ഒമ്പത് മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും.
തിരുവനന്തപുരം: കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (kerala government technical examination) (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേഡ് പ്രോസ്സസിങ്) പരീക്ഷ ആഗസ്റ്റ് ഒമ്പത് മുതൽ (lbs centre) എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷാകമ്മീഷണർക്ക് അപേക്ഷ നൽകിയ പരീക്ഷാർഥികൾക്ക് www.lbscentre.kerala.gov.in ലെ KGTE2022 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് പരീക്ഷാസമയവും തീയതിയും തെരഞ്ഞെടുക്കാം. സമയക്രമം തിരഞ്ഞെടുക്കുന്നവർക്ക് രജിസ്‌ട്രേഷൻ സ്ലിപ്പ് ലഭിക്കും. രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ വിഷയങ്ങൾക്ക് പ്രത്യേകം സമയം തെരഞ്ഞെടുക്കണം. 19 മുതൽ ആഗസ്റ്റ് 8 വരെ സമയക്രമം തെരഞ്ഞെടുക്കാനും ഫീസ് അടയ്ക്കാനും വെബ്‌സൈറ്റിൽ സൗകര്യമുണ്ടാകും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും അടയ്ക്കണം.
കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം
2022-ലെ രണ്ടാംഘട്ടം കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് സൗജന്യ കെ-മാറ്റ് പരിശീലനം നടത്തുന്നു. 2022-23 എം.ബി.എ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സൗജന്യ ട്രയല്‍ ടെസ്റ്റ്, സ്‌കോര്‍ കാര്‍ഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യൂ ട്യൂബ് വീഡിയോ ക്ലാസ്സ് എന്നിവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിക്കുകയെന്ന് ഡയറക്ടര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക് http://bit.ly/kmatmock. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8548618290.