ശ്രീജയെക്കുറിച്ച് ബിജെപി എംപി വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചതോടെയാണ് ഈ പെൺകുട്ടിയുടെ ജീവിതത്തെക്കുറിച്ച് ലോകമറിയുന്നത്.
പട്ന: ഇത്തവണത്തെ സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.4 ശതമാനം മാർക്ക് നേടിയാണ് ബീഹാർ സ്വദേശിനിയായ ശ്രീജ എന്ന പെൺകുട്ടി തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. എന്നാൽ ഈ വിജയത്തിന് പിന്നിൽ കഠിനാധ്വാനത്തിന്റെ മറ്റൊരു കഥ കൂടിയുണ്ട്. ശ്രീജയെക്കുറിച്ച് ബിജെപി എംപി വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചതോടെയാണ് ഈ പെൺകുട്ടിയുടെ ജീവിതത്തെക്കുറിച്ച് പുറം ലോകമറിയുന്നത്.
ശ്രീജയുടെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു. പിന്നീട് അച്ഛൻ ഉപേക്ഷിച്ച് പോയ ശ്രീജയെ മുത്തശ്ശിയാണ് വളർത്തിയത്. ''അവളുടെ അമ്മ മരിച്ചതിന് ശേഷം അച്ഛൻ അവളെ ഉപേക്ഷിച്ചു. അയാൾ പിന്നീട് തിരിച്ചു വന്നതേയില്ല. അയാളെ ഞങ്ങൾ പിന്നീട് കണ്ടിട്ടില്ല. അതിന് ശേഷം അയാൾ മറ്റൊരു വിവാഹം കഴിച്ചു.'' വീഡിയോ അഭിമുഖത്തിൽ ശ്രീജയുടെ മുത്തശ്ശി പറയുന്നു. ''എന്നാൽ ഇപ്പോൾ ഇവളുടെ പരീക്ഷഫലം അറിഞ്ഞ് അയാൾ ഖേദിക്കുന്നുണ്ടാകും. ഞങ്ങൾ ഭാഗ്യമുള്ളവരാണ്. ഞങ്ങൾ അവളെ ശരിയായ രീതിയിൽ വളർത്തി." സന്തോഷത്തിൽ കൊച്ചുമകളെ ചേർത്തുപിടിച്ചുകൊണ്ട് ശ്രീജയുടെ മുത്തശ്ശി പറയുന്നു.
त्याग और समर्पण की अद्भुत दास्ताँ!
माँ का साया हटने पर पिता ने जिस बेटी का साथ छोड़ दिया उसने नाना-नानी के घर परिश्रम की पराकाष्ठा कर इतिहास रच दिया।
बिटिया का 10वी में 99.4% अंक लाना बताता है कि प्रतिभा अवसरों की मोहताज नहीं है।
मैं आपके किसी भी काम आ सकूँ, मेरा सौभाग्य होगा। pic.twitter.com/ufc3Gp4At9
'ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും കഥ' എന്നാണ് ബിജെപി എംപി വരുൺ ഗാന്ധി ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. മികച്ച വിജയം നേടി ചരിത്രം സൃഷ്ടിച്ചതിന് അദ്ദേഹം ശ്രീജയെ അഭിനന്ദിച്ചു. 'അമ്മയെ നഷ്ടപ്പെട്ട, അച്ഛൻ ഉപേക്ഷിച്ചു പോയ പെൺകുട്ടി. മുത്തശ്ശിക്കൊപ്പം ജീവിച്ച് കഠിനാധ്വാനത്തിലൂടെ പഠിച്ച് ചരിത്രം സൃഷ്ടിച്ചു. കഴിവുള്ളവർ, അവസരങ്ങൾക്ക് വേണ്ടി കാത്തുനിൽക്കുന്നില്ല എന്ന് ഈ പെൺകുട്ടി തെളിയിച്ചു.' വരുൺ ഗാന്ധി ട്വീറ്റിൽ കുറിച്ചു.