ആറാം ക്ലാസ്സിൽ പരാജയപ്പെട്ട വിദ്യാർത്ഥിനിയായിരുന്നു രുഗ്മിണി. തോറ്റുപോയതിനെ തുടർന്ന് വീട്ടുകാരുടെയും അധ്യാപകരുടെയും മുന്നിലേക്ക് പോകാൻ ധൈര്യമില്ലായിരുന്നു അവൾക്ക്.
ദില്ലി: വർഷങ്ങളോളം തയ്യാറെടുത്താണ് വിദ്യാർത്ഥികൾ (Union Public Service Commission) യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന (Civil Service Examination) സിവിൽ സർവീസസ് പരീക്ഷ എഴുതുന്നത്. പല ഉദ്യോഗാർത്ഥികളും പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കോച്ചിംഗ് എടുക്കുന്നു, മറ്റുള്ളവർ സ്വയം പഠനത്തെ ആശ്രയിക്കുന്നു. പഞ്ചാബിലെ ഗുരുദാസ്പൂർ നിവാസിയായ (Rukmani Riar) രുക്മണി റിയാർ എന്ന പെൺകുട്ടി കോച്ചിംഗ് കൂടാതെയാണ് യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുത്തത്. മാത്രമല്ല, ആദ്യ ശ്രമത്തിൽ തന്നെ അഖിലേന്ത്യാതലത്തിൽ 2ാം റാങ്ക് നേടി ഐഎഎസ് ഓഫീസറാകുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയും ചെയ്തു.
സ്കൂൾ കാലഘട്ടത്തിൽ അത്രയൊന്നും മിടുക്കിയായ വിദ്യാർത്ഥി ആയിരുന്നില്ല രുക്മണി റിയാർ. ആറാം ക്ലാസ്സിൽ പരാജയപ്പെട്ട വിദ്യാർത്ഥിനിയായിരുന്നു രുഗ്മിണി. തോറ്റുപോയതിനെ തുടർന്ന് വീട്ടുകാരുടെയും അധ്യാപകരുടെയും മുന്നിലേക്ക് പോകാൻ ധൈര്യമില്ലായിരുന്നു അവൾക്ക്. ബാക്കിയുള്ളവർ തന്നെക്കുറിച്ച് എന്തു വിചാരിക്കും എന്നു കരുതി ഒരുപാട് ആകുലപ്പെട്ടു. മാസങ്ങൾക്ക് ശേഷമാണ് ഈ നാണക്കേടിൽ നിന്ന് രുക്മിണിക്ക് പുറത്തു കടക്കാൻ സാധിച്ചത്.
undefined
ഗുരുദാസ്പൂരിൽ നിന്നായിരുന്നു രുക്മണി റിയാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. നാലാം ക്ലാസ് മുതൽ ഡൽഹൗസിയിലെ സേക്രഡ് ഹാർട്ട് സ്കൂളിൽ പോയി. പന്ത്രണ്ടാം ക്ലാസിന് ശേഷം രുക്മണി അമൃത്സറിലെ ഗുരു നാനാക് ദേവ് സർവകലാശാലയിൽ നിന്ന് സോഷ്യൽ സയൻസിൽ ബിരുദം നേടി. ഇതിനുശേഷം, മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സോഷ്യൽ സയൻസസിൽ ബിരുദാനന്തര ബിരുദം. സ്വർണമെഡലോട് കൂടിയായിരുന്നു രുക്മിണിയുടെ വിജയം.
ബിരുദാനന്തര ബിരുദത്തിന് ശേഷം, ആസൂത്രണ കമ്മീഷൻ, മൈസൂരിലെ അശോദയ, മുംബൈയിലെ അന്നപൂർണ മഹിളാ മണ്ഡലം തുടങ്ങിയ എൻജിഒ എന്നിവിടങ്ങളിൽ രുക്മണി ഇന്റേൺഷിപ്പ് ചെയ്തു. ഈ സമയത്താണ് രുക്മണി സിവിൽ സർവീസിലേക്ക് ആകൃഷ്ടയായത്. അങ്ങനെ യുപിഎസ്‌സി പരീക്ഷ എഴുതാൻ അവർ ആഗ്രഹിച്ചു.
ഇന്റേൺഷിപ്പിന് ശേഷം സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയ രുക്മണി റിയാർ ആദ്യ ശ്രമത്തിൽ തന്നെ വിജയം കൈവരിച്ചു. യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കോച്ചിംഗിനൊന്നും ചേർന്നില്ല. സ്വയം പഠനത്തെ ആശ്രയിച്ചു. 2011ൽ അഖിലേന്ത്യാ തലത്തിൽ 2ാം റാങ്കോടെ സിവിൽ സർവ്വീസ് പരീക്ഷ പാസ്സായി ഐഎഎസ് നേടി. 6 മുതൽ 12 ക്ലാസ് വരെയുള്ള എൻസിഇആർടി പുസ്തകങ്ങളാണ് രുക്മണി പഠനത്തിനായി ആശ്രയിച്ചത്. അഭിമുഖത്തിന് തയ്യാറെടുക്കാൻ അവൾ ദിവസവും പത്രങ്ങളും മാസികകളും വായിക്കുമായിരുന്നു. പരീക്ഷാ സമയത്തെ പിഴവുകൾ കുറയ്ക്കാൻ നിരവധി മോക്ക് ടെസ്റ്റുകളിൽ രുക്മിണി പങ്കെടുത്തു. വർഷങ്ങൾക്ക് മുമ്പുളള ചോദ്യപേപ്പറുകളും പരീക്ഷയുടെ തയ്യാറെടുപ്പിനെ സഹായിച്ചു.