പട്ടികവർ​ഗ വിദ്യാർത്ഥികളുടെ ലംപ്സംഗ്രാന്റ്, സ്‌റ്റൈപ്പന്റ്: വിവരങ്ങള്‍ ലഭ്യമാക്കണം

By Web Team  |  First Published Jun 28, 2022, 12:01 PM IST

വിവരങ്ങള്‍ ജൂലായ് 15ന് മുമ്പ് ലഭ്യമാക്കണമെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. 


തിരുവനന്തപുരം: 2022-23 അദ്ധ്യയന വര്‍ഷം (Academic year) തിരുവനന്തപുരം ജില്ലയിലെ വിവിധ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നഴ്സറി  മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റ്, സ്‌റ്റൈപ്പന്റ് എന്നിവയും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റും അനുവദിക്കുന്നതിനായി എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗവിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ ജൂലായ് 15ന് മുമ്പ് ലഭ്യമാക്കണമെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. സ്‌കൂളിന്റെ ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, സ്ഥാപനമേധാവിയുടെ ഫോണ്‍ നമ്പര്‍, സ്‌കൂളിന്റെ ഇമെയില്‍ ഐഡി എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ തപാലായോ ഇ-മെയില്‍ ആയോ ലഭ്യമാക്കാവുന്നതാണ്. വിലാസം- പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷന്‍, നെടുമങ്ങാട്.  ഇ-മെയില്‍: ndditdp@gmail.com.

ട്യൂട്ടർമാരെ നിയമിക്കുന്നു
ജില്ലാ പട്ടികവർഗ്ഗ വികസന  ഒഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി, വെറ്റിലപ്പാറ, ചുവന്നമണ്ണ് പ്രീമെട്രിക് ഹോസ്റ്റലുകളിൽ  അപ്പർ പ്രൈമറി ഹൈസ്കൂൾ ക്ലാസുകളിൽ പഠിച്ചു വരുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് സയൻസ്, ഗണിത വിഷയങ്ങളിൽ ട്യൂഷൻ നൽകുന്നതിനായി പാർട്ട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു. അപേക്ഷകർ ബി.എഡ് യോഗ്യതയുള്ളവരായിരിക്കണം.

Latest Videos

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ജൂൺ 12 ന് രാവിലെ 10 മണിക്ക് ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂനായി നേരിട്ട് ഹാജരാകേണ്ടതാണ്. തദ്ദേശവാസികൾക്ക് നിയമനത്തിൽ മുൻഗണന ഉണ്ടായിരിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹൈസ്കൂൾ ക്ലാസുകളിൽ പഠിപ്പിക്കുന്നതിന് 5,500/- രൂപയും, യു.പി ക്ലാസുകളിൽ പഠിപ്പിക്കുന്നതിന് 5000/- രൂപയും ഹോണറേറിയത്തിന് അവകാശമുണ്ടായിരിക്കുന്നതാണ്. ഫോൺ 0480-2706100.
 

click me!