SSC CPO Recruitment 2022 : ദില്ലി പൊലീസിൽ എസ് ഐ ആകാം; നാലായിരത്തിലധികം ഒഴിവുകൾ, വനിതകൾക്കും അവസരം

By Web Team  |  First Published Aug 13, 2022, 2:57 PM IST

 ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ആ​ഗസ്റ്റ് 30. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ  ssc.nic.in. അപേ​ക്ഷ സമർപ്പിക്കാം. 
 


ദില്ലി: സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. 4300 സബ് ഇൻസ്പെക്ടർ (ദില്ലി പൊലീസ് ആന്റ് സിഎപിഎഫ്) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ആ​ഗസ്റ്റ് 30. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ  ssc.nic.in. അപേ​ക്ഷ സമർപ്പിക്കാം. 

തസ്തിക - സബ് ഇൻസ്പെക്ടർ (ജിഡി) സിഎപിഎഫ് 
ഒഴിവുകളുടെ എണ്ണം - 3960
പേ ഓഫ് സ്കെയിൽ - 35400 - 112400/-ലെവൽ  6

Latest Videos

തസ്തിക - സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്) - (സ്ത്രീ - പുരുഷൻ) ദില്ലി പൊലീസ്
ഒഴിവുകളുടെ എണ്ണം - 228 പുരുഷൻമാർ, 112 സ്ത്രീകൾ

അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ അം​ഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദമുണ്ടായിരിക്കണം. 20-25 ആണ് പ്രായപരിധി. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിം​ഗ് എന്നിവയിലൂടെ അപേക്ഷ ഫീസ് അടക്കാം. ജനറൽ, ഒബിസി, ഇഡബ്ലിയു എസ് എന്നിവർക്ക് 100 രൂപയാണ് ഫീസ്. എസ് സി, എസ് ടി, വനിത, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. ഉദ്യോ​ഗാർത്ഥികൾക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ആ

ആ​ഗസ്റ്റ് 10 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആ​ഗസ്റ്റ് 30 ആണ്. ഓൺലൈനായി ഫീസടക്കേണ്ട തീയതി ആ​ഗസ്റ്റ് 31. അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള തീയതി സെപ്റ്റംബർ 1. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിലാണ്. പേപ്പർ 2 പരീക്ഷതീയതി ഉടൻ അറിയിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തെര‍ഞ്ഞെടുപ്പ്. 

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ: കാര്‍ത്തികപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാഷണല്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണികസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  സര്‍ട്ടിഫൈഡ് മള്‍ട്ടിമീഡിയ ഡെവലപ്പര്‍ (200 മണിക്കൂര്‍. യോഗ്യത -പ്ലസ് ടു), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍( യോഗ്യത- 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ പത്താം ക്ലാസ്സ് കഴിഞ്ഞ് ഒരു വര്‍ഷത്തെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അക്കൗണ്ടിംഗ് ആന്‍ഡ് പബ്ലിഷിംഗ്(യോഗ്യത-പ്ലസ് ടു) എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ കോളേജില്‍ സമര്‍പ്പിക്കണം. അവസാന തിയതി: ഓഗസ്റ്റ് 20. ഫോണ്‍ : 0479 2435370, 8547005018


 

click me!