ബികോം അക്കൗണ്ടിംഗ് ആന്റ് ഫിനാൻസ് പരീക്ഷയിൽ പൂജ്യം മാർക്ക് വാങ്ങിയ വിദ്യാർത്ഥിയെ വിജയിച്ചവരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പട്ന: ബീഹാറിലെ ദർഭംഗ ജില്ലയിലെ സർവ്വകലാശാലയിൽ നിന്നും (university) അത്ഭുതപ്പെടുത്തുന്ന ഒരു മാർക്ക് ലിസ്റ്റ് (mark list) പുറത്തു വന്നിട്ടുണ്ട്. 100 മാർക്കിന്റെ പരീക്ഷക്ക് ഒരു വിദ്യാർത്ഥിക്ക് ലഭിച്ചത് 151 മാർക്ക്! ലളിത് നാരായൺ മിതില സർവ്വകലാശാലയിലെ ബിരുദ വിദ്യാർത്ഥിയാണ് 100 ൽ 151 മാർക്ക് വാങ്ങി പാസ്സായിരിക്കുന്നത്. ബിഎ വിദ്യാർത്ഥിക്കാണ് പൊളിറ്റിക്കൽ സയൻസ് നാലാം പേപ്പറിന്റെ പാർട്ട് 2 പരീക്ഷയിൽ ഈ മാർക്ക് ലഭിച്ചിരിക്കുന്നത്. പരീക്ഷ ഫലം കണ്ടപ്പോൾ ഞാൻ അമ്പരന്നു. പ്രൊവിഷണൽ മാർക്ക് ഷീറ്റല്ലേ? റിസൾട്ട് പുറത്തു വിടുന്നതിന് മുമ്പ് തന്നെ അധികൃതർ ഇക്കാര്യം കൃത്യമായി പരിശോധിക്കേണ്ടതായിരുന്നു. വിദ്യാർത്ഥിയുടെ പ്രതികരണമിങ്ങനെ.
അത് മാത്രമല്ല പൂജ്യം മാർക്ക് ലഭിച്ച ഒരു വിദ്യാർത്ഥിയും വിജയിച്ചവരുടെ പട്ടികയിലുണ്ട്. ബികോം അക്കൗണ്ടിംഗ് ആന്റ് ഫിനാൻസ് പരീക്ഷയിൽ പൂജ്യം മാർക്ക് വാങ്ങിയ വിദ്യാർത്ഥിയെ വിജയിച്ചവരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ തിരുത്തിയ മാർക്ക് ഷീറ്റ് നൽകിയതായി വിദ്യാർത്ഥി പറയുന്നു. ടൈപ്പിംഗിലെ പിഴവാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
ഹിന്ദി അധ്യാപക പരിശീലനം
ഭാരത ഹിന്ദി പ്രചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള ഗവൺമെന്റ് ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിന് അടൂർസെന്ററിൽ അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടൂവിന് അമ്പത് ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 ഇടയിൽ. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. ഇ-ഗ്രാന്റ്‌വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും പി.എസ്.സി അംഗീകാരം ഉള്ള കോഴ്‌സാണിത്. ആഗസ്റ്റ് 16 നകം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷിക്കാം. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട 04734296496, 8547126028.