നാടൻകലകളിൽ പരിശീലനം നേടുന്ന കുട്ടികൾക്ക് സ്റ്റൈപ്പന്റ്; അഭിരുചി പരീക്ഷ, ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി ഡിസംബർ 3

By Web Team  |  First Published Nov 24, 2022, 12:44 PM IST

മുൻകാലങ്ങളിൽ സ്റ്റൈപ്പന്റ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അർഹതയുള്ളവരെ തെരഞ്ഞെടുക്കുന്നത്.


തിരുവനന്തപുരം:  നാടൻ കലകളിൽ പരിശീലനം നേടുന്ന 10 മുതൽ 17 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (01.01.2022ന് 10 വയസ് തികഞ്ഞിരിക്കണം) കേരള ഫോക് ലോർ അക്കാഡമിയിൽ നിന്ന് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് മാത്രമേ ഈ ആനുകല്യത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. മുൻകാലങ്ങളിൽ സ്റ്റൈപ്പന്റ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അർഹതയുള്ളവരെ തെരഞ്ഞെടുക്കുന്നത്.

നാല് മാസം സൈന്യത്തിൽ ജോലി ചെയ്തു, ശമ്പളവും ഐഡി കാർഡും ലഭിച്ചു, പക്ഷേ...; തട്ടിപ്പിൽ അകപ്പെട്ട് യുവാവ്

Latest Videos

undefined

അപേക്ഷയുടെ ലിങ്ക് www.keralafolklore.org യിൽ ലഭ്യമാണ്. ലഭിക്കുന്ന ലിങ്കിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തപാൽ വഴി അപേക്ഷ സ്വീകരിക്കില്ല. പൂരിപ്പിച്ച അപേക്ഷാഫോമിൽ അപേക്ഷകന്റെ ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി ഉൾപ്പെടുത്തിയ പാസ്ബുക്കിന്റെ പകർപ്പ്, വില്ലേജ് ഓഫീസറിൽ നിന്നും ലഭിക്കുന്ന കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ആശാന്റെ സമ്മതപത്രം എന്നിവ അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷകൾ ഡിസംബർ 3 വരെ സ്വീകരിക്കും.

റോബോട്ടിക്‌സ് മുതല്‍ മൊബൈല്‍ ആപ്പുകള്‍ വരെ, സാങ്കേതിക മികവില്‍ ദയാപുരം സ്‌കൂള്‍ ഡിജിറ്റല്‍ ഫെസ്റ്റ്

click me!