SSC MTS Recruitment : മൾട്ടി ടാസ്കിം​ഗ് സ്റ്റാഫ് പരീക്ഷക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

By Web Team  |  First Published Mar 29, 2022, 4:19 PM IST

അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 30. 


ദില്ലി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (Staff Selection Commission) (എസ്‌എസ്‌സി) ഇന്ത്യാ ഗവൺമെന്റിലെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓർഗനൈസേഷനുകൾ എന്നിവിടങ്ങളിലേക്ക് (Multi Tasking Staff) മൾട്ടി-ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് പരീക്ഷ 2021-ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 30. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in വഴി അപേക്ഷിക്കാം.

SSC MTS ഒഴിവ് 2022 വിശദാംശങ്ങൾ
തസ്തിക: മൾട്ടി-ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് പരീക്ഷ (എംടിഎസ്)
ഒഴിവുകളുടെ എണ്ണം: വ്യക്തമാക്കിയിട്ടില്ല
പേ സ്കെയിൽ: പേ മെട്രിക്സ് - ലെവൽ-1

Latest Videos

undefined

അപേക്ഷകർ ഇന്ത്യയിലെ ഒരു അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് (ഹൈസ്‌കൂൾ) ക്ലാസ് പരീക്ഷ പാസായിരിക്കണം.18 മുതൽ 25 വയസ്സ് വരെയാണ് പ്രായം. നെറ്റ്-ബാങ്കിംഗ്/ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴിയോ എസ്ബിഐ ബാങ്ക് ചലാൻ വഴിയോ പരീക്ഷാ ഫീസ് അടയ്ക്കാം.  ജനറൽ/ഒബിസിക്ക്: 100/- ആണ് പരീക്ഷ ഫീസ്.  എസ്‌സി/എസ്ടി/സ്ത്രീ/മുൻ സൈനികർക്ക്: ഫീസില്ല

അപേക്ഷിക്കേണ്ട വിധം: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ SSC ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ന‌ടപടികൾ മാർച്ച് 22 മുതൽ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 30, 2022 രാത്രി 11.00 മണി.  ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: മെയ് 02, 2022 രാത്രി 11.00 മണി. ഓഫ്‌ലൈൻ ആയി ചെലാൻ അടക്കേണ്ട അവസാന തീയതി: മെയ് 03, 2022 രാത്രി 11.00 മണി. ബാങ്കിൽ ചലാൻ മുഖേന ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: മെയ് 04, 2022.  കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയുടെ തീയതി (ടയർ-I): ജൂൺ 2022. ടയർ-II പരീക്ഷയുടെ തീയതി (വിവരണാത്മക പേപ്പർ): ഉടൻ അറിയിക്കും. പേപ്പർ-I (കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ), വിവരണാത്മക പേപ്പർ പേപ്പർ-II എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

tags
click me!