SSC Stenographer Notification : എസ് എസ് സി സ്റ്റെനോ​ഗ്രാഫർ പരീക്ഷ 2022: രജിസ്ട്രേഷൻ നടപടികൾ വെബ്സൈറ്റിൽ അറിയാം

By Web Team  |  First Published Aug 20, 2022, 4:36 PM IST

സെപ്റ്റംബർ 5 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈനായി ഫീസടക്കേണ്ട തീയതി സെപ്റ്റംബർ 6 ആണ്.


ദില്ലി: സ്റ്റെനോ​ഗ്രാഫർ പരീക്ഷയുടെ രജിസ്ട്രേഷൻ വിജ്ഞാപനം പ്രസി​ദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. സ്റ്റെനോ​ഗ്രാഫർ സി ആൻഡ് ഡി പരീക്ഷയുടെ വിജ്ഞാപനമാണ് ആ​​ഗസ്റ്റ് 20 ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 5 ആണ് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോ​ഗിക വെബ്സൈറ്റായ ssc.nic.in. വഴി ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഉദ്യോ​ഗാർത്ഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസ്സായിരിക്കണം. ​ഗ്രേഡ് സി യിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികളുടെ പ്രായപരിധി 18 നും 30 നും ഇടയിലായിരിക്കണം. 18നും 27നും ഇടയിൽ പ്രായമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ​ഗ്രേഡ് ഡിയിലേക്ക് അപേക്ഷിക്കാം. 

സെപ്റ്റംബർ 5 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈനായി ഫീസടക്കേണ്ട തീയതി സെപ്റ്റംബർ 6 ആണ്. കറക്ഷൻ വിൻഡോ സെപ്റ്റംബര്‌ 7  വരെയാണ്. നവംബറിലായിരിക്കും പരീക്ഷ നടത്തുക. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോ​ഗ്യത പന്ത്രണ്ടാം ക്ലാസ് ആണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ പരിശോധിക്കാം. 

Latest Videos

രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?
SSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - ssc.nic.in
ഹോംപേജിൽ, രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ നിലവിലുള്ള ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
'Apply' ടാബിന് കീഴിൽ 'സ്റ്റെനോഗ്രാഫർ' ക്ലിക്ക് ചെയ്യുക.
‘Stenographer Grade 'C' & 'D' Examination, 2022’ പരീക്ഷയ്ക്കുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫോം പൂരിപ്പിക്കുക, ആവശ്യപ്പെട്ട എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
അപേക്ഷാ ഫീസ് അടച്ച് ഫോം സമർപ്പിക്കുക
പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കുക.

ഉദ്യോഗാർത്ഥികൾക്ക് 2022 സെപ്റ്റംബർ 5 രാത്രി 11 മണി വരെ അപേക്ഷ സമർപ്പിക്കാം. എസ്എസ്‌സി സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി എന്നിവയുടെ വിശദമായ ഒഴിവുകളും ശമ്പള സ്കെയിലുകളും കമ്മീഷൻ പിന്നീട് അറിയിക്കും.

click me!