രജിസ്ട്രേഷൻ ഐഡി, പാസ്‍വേർഡ് എന്നിവ ഉപയോഗിച്ച് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.
ദില്ലി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (staff selection commission), മൾട്ടി ടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ് (multi tasking staff), ഹവൽദാർ (CBIC & CBN) പരീക്ഷ എന്നിവയുടെ റെസ്പോൺസ് ഷീറ്റും പ്രൊവിഷണൽ ഉത്തരസൂചികയും പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് www.ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി SSC MTS 2022 ഉത്തരസൂചിക പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. ആഗസ്റ്റ് 2ാം തീയതിയാണ് ഇവ പ്രസിദ്ധീകരിച്ചത്. രജിസ്ട്രേഷൻ ഐഡി, പാസ്‍വേർഡ് എന്നിവ ഉപയോഗിച്ച് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.
2022 ജൂലൈ 5 മുതൽ ജൂലൈ 26 വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയത്. ഉദ്യോഗാർത്ഥികൾക്ക് ഉത്തരസൂചിക ഡൗൺലോഡ് ചെയ്ത ശേഷം 2022 ഓഗസ്റ്റ് 7 രാത്രി 8 മണി വരെ ഒബ്ജക്ഷൻസ് ഉന്നയിക്കാം. ഓരോ ചോദ്യത്തിനും 100 രൂപ വീതം അടക്കണം.
ഉത്തരസൂചിക ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് നാളെ ഇല്ല; വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും
അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കും
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ബാംഗ്ലൂരിലെ എച്ച്ക്യു റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തില്‍ 2022 നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കും.
അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്നിക്കല്‍, അഗ്നിവീര്‍ ട്രേഡ്സ്മെന്‍ പത്താംതരം പാസ്, അഗ്നിവീര്‍ ട്രേഡ്സ്മാന്‍ എട്ടാം ക്ലാസ്, അഗ്നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍ വിഭാഗങ്ങള്‍/സേനയില്‍ എന്റോള്‍ ചെയ്യുന്നതിനാണ് റാലി നടത്തുന്നത്. ആര്‍മിയില്‍ നിര്‍ദ്ദിഷ്ട വിഭാഗങ്ങളില്‍ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഓഗസ്റ്റ് ഒന്നിലെ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് വിജ്ഞാപനത്തില്‍ ഉണ്ട്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിച്ചു. ഓഗസ്റ്റ് 30 വരെ www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ നവംബര്‍ ഒന്നു മുതല്‍ 10 വരെ രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്ക് അയയ്ക്കും.