പരീക്ഷയുടെ കൃത്യമായ തീയതി പിന്നീട് എസ് എസ് സി വെബ്സൈറ്റ് വഴി അറിയിക്കും. പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ.
ദില്ലി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (Staff Selection Commission) 2022 ലെ (Delhi Police Constable) ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) നിയമനത്തിനായി (Notification) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 835 (പുരുഷന്‍-559, വനിത-276) ഒഴിവുകളാണുള്ളത്. പ്ലസ് ടു വോ തത്തുല്യമോ ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 18-25 വയസ്സ് ( വയസ്സിളവ് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.)
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ രാജ്യത്തുടനീളം 2022 സെപ്റ്റംബറില്‍ നടക്കും. പരീക്ഷയുടെ കൃത്യമായ തീയതി പിന്നീട് എസ് എസ് സി വെബ്സൈറ്റ് വഴി അറിയിക്കും. പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ. അപേക്ഷ ഫീസ് 100 രൂപ. എല്ലാ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും എസ് സി/എസ് ടി/ഭിന്നശേഷിക്കാര്‍ക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
undefined
മാൻഹോൾ വൃത്തിയാക്കാൻ റോബോട്ട്; കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ജെന്‍റോബോട്ടിക്സിന് 20 കോടിയുടെ നിക്ഷേപം
ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി (ജൂൺ 16) 16/06/2022 (23.00 മണിക്കൂര്‍) ആണ്. അപേക്ഷയുടെ ഓണ്‍ലൈന്‍ സമര്‍പ്പണം https://ssc.nic.in എന്ന വെബ്സൈറ്റില്‍ നല്‍കാം, പരീക്ഷയുടെ സ്‌കീം, സിലബസ്, മറ്റ് വിശദാംശങ്ങള്‍ www.ssckkr.kar.nic.in, https://ssc.nic.in എന്നീ വെബ്സൈറ്റുകളില്‍ 17/05/2022 ന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 080-25502520, 9483862020 എന്നീ ഫോണ്‍ നമ്പരുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയിൽ ബന്ധപ്പെടുക.