SSC CHSL Answer Key : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ ഉത്തരസൂചിക പുറത്തിറക്കി

By Web Team  |  First Published Jun 23, 2022, 11:46 AM IST

ഉത്തരസൂചിക ഉദ്യോഗാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്യാം. ഉത്തരസൂചികയിൻ മേൽ ഒബ്‍ജക്ഷൻ ഉണ്ടെങ്കിൽ‌ അറിയിക്കാനും അവസരമുണ്ട്. 


ദില്ലി:  സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) (Staff Selection Commission) 2021 ലെ കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (10+2) പരീക്ഷയുടെ (ടയർ-I) (combined higher secondary level) ഉത്തരസൂചിക (answer key) പുറത്തിറക്കി. ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in-ൽ നിന്നുള്ള SSC CHSL ടയർ 1 ഉത്തരസൂചിക ഉദ്യോഗാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്യാം. ഉത്തരസൂചികയിൻ മേൽ ഒബ്‍ജക്ഷൻ ഉണ്ടെങ്കിൽ‌ അറിയിക്കാനും അവസരമുണ്ട്. കൂടുതൽ വിശദാംശങ്ങൾ ഔദ്യോ​ഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

2022 മെയ് 24 മുതൽ ജൂൺ 10 വരെ രാജ്യത്തെ വിവിധ പരീക്ഷ കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടത്തിയത്. ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രൊവിഷണൽ ഉത്തരസൂചികയാണ്. ഉദ്യോ​ഗാർത്ഥികൾക്ക് ഒബ്ജക്ഷൻസ് ഉന്നയിക്കുന്നതിനുള്ള അവസരമുണ്ട്. ഒബ്ജക്ഷൻസ് ഉന്നയിക്കുന്നതിനുള്ള അവസാന തീയതി 2022 ജൂൺ 27 രാത്രി 8 മണി വരെയാണ്. കമ്മീഷൻ നൽകുന്ന സൂചിക ഉപയോഗിച്ച് ഉദ്യോ​ഗാർത്ഥികൾക്ക് ഉത്തരങ്ങൾ ക്രോസ്-ചെക്ക് ചെയ്യാം. പ്രൊവിഷണൽ കീ ഡൗൺലോഡ് ചെയ്യുന്നതിന് ഘട്ടം ഘട്ടമായുള്ള പ്രക്രിയയും നേരിട്ടുള്ള ലിങ്കും പരിശോധിക്കുക.

  • ഉദ്യോഗാർത്ഥികൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം - ssc.nic.in.
  • ഹോംപേജിൽ, 'Uploading of Tentative Answer Keys along with Candidates' Response Sheet of CHSLE-2021 (Tier-I)' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഒരു പുതിയ പിഡിഎഫ് ഫയൽ ലഭിക്കും
  • റെസ്പോൺസ് ഷീറ്റുകളും താൽക്കാലിക ഉത്തരസൂചികകളും ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ വിശദാംശങ്ങൾ നൽകുക.
  • ഇപ്പോൾ SSC CHSL ഉത്തരസൂചിക കാണുകയും എന്തെങ്കിലും ഒബ്ജക്ഷൻ ഉണ്ടെങ്കിൽ ഉന്നയിക്കുകയും ചെയ്യാം.

Latest Videos

SSC CHSL ടയർ 1 ഉത്തരസൂചിക പ്രൊവിഷണൽ മാത്രമാണെന്ന് ഉദ്യോഗാർത്ഥികളെ ഓർമ്മിപ്പിക്കുന്നു. ഫൈനൽ ഉത്തരസൂചികയും SSC CHSL ഫലങ്ങളും ഈ ഉത്തരസൂചികയിൽ ഉന്നയിക്കുന്ന ഒബ്ജക്ഷൻസ് ഉൾപ്പെടുത്തിയ ശേഷം തയ്യാറാക്കും. കൂടുതൽ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുക


 

click me!