ആഗസ്റ്റ് 8, 10 തീയതികളിലാണ് പരീക്ഷ നടത്തുക.
ദില്ലി: കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (Combined Graduate Level) ടയർ 2 എക്സാം അഡ്മിറ്റ് കാർഡ് (Admit Card) പുറത്തിറക്കി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (Staff Selection Commission). വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in. ൽ നിന്ന് SSC CGL Tier 2 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ആഗസ്റ്റ് 8, 10 തീയതികളിലാണ് പരീക്ഷ നടത്തുക. കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ ടയർ 1 എക്സാം പൂർത്തിയാക്കിയവർക്ക് പരീക്ഷയെഴുതാം. ജൂലൈ 4 ന് SSC CGL Tier 1 exam ഫലം പ്രസിദ്ധീകരിച്ചു.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
undefined
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - ssc.nic.in.
'STATUS / DOWNLOAD ADMIT CARD FOR COMBINED GRADUATE LEVEL(TIER-II) 2021 TO BE HELD FROM 08/08/2022 TO 10/08/2022.'' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷാ നമ്പറും മറ്റ് വിശദാംശങ്ങളും നൽകുക.
SSC CGL ടയർ 2 അഡ്മിറ്റ് കാർഡ് സ്ക്രീനിൽ പ്രദർശിപ്പിക്കും.
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.
Agnipath recruitment : കൊല്ലം ജില്ല അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഓൺലൈൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 5ന്
സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷിക്കാം.
കോട്ടയം: കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന കുറഞ്ഞ പലിശ നിരക്കുള്ള 60000 രൂപ മുതൽ 50,00,000 വരെയുള്ള വിവിധ സ്വയം തൊഴിൽ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരും കുടുംബ വാർഷിക വരുമാനം 3,50,000 രൂപയിൽ താഴെയുള്ളവരുമായിരിക്കണം. പ്രൊഫഷണൽ യോഗ്യതയുള്ളവർക്കായുള്ള സ്റ്റാർട്ടപ്പ് പദ്ധതിയിൽ അപേക്ഷിക്കുന്നവരുടെ വാർഷിക കുടുംബവരുമാനം 25 ലക്ഷം വരെയാകാം. കുടുംബശ്രീ അയൽ കൂട്ടങ്ങളുടെ ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് ജാമ്യരഹിതമായി അഞ്ച് ശതമാനം പലിശനിരക്കിൽ അഞ്ച് ലക്ഷം രൂപ നൽകും. അപേക്ഷാ ഫോം കോട്ടയം നാഗമ്പടത്തുള്ള ജില്ലാ ഓഫീസിൽ ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 0481 2562532, 9400068505