ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പിജി, പിജി ഡിപ്ലോമ പ്രവേശനം; അവസാന തീയതി മെയ് ഒന്ന്

By Web Team  |  First Published Apr 27, 2023, 11:07 AM IST

 ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം. എ./എം. എസ്‌സി./എം. എസ്. ഡബ്ല്യു. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. 
 


കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2023 - 2024 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., പി. ജി. ഡിപ്ലോമപ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുവാനുളള അവസാന തീയതി മെയ് ഒന്ന് വരെ നീട്ടിയതായി സർവ്വകലാശാല അറിയിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം. എ./എം. എസ്‌സി./എം. എസ്. ഡബ്ല്യു. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. 

അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഒരു അപേക്ഷകന് മൂന്ന് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ പി. ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പി. ജി. പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഫീസ് അടയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനുമായി www.ssus.ac.in സന്ദർശിക്കുക.

Latest Videos

undefined

സംസ്കൃത സർവ്വകലാശാലഃ ഒന്നാം സെമസ്റ്റർ ബി. എ. പരീക്ഷകൾ മെയ് രണ്ടിന് തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ഒന്നാം സെമസ്റ്റർ ബി. എ. പരീക്ഷകൾ മെയ് രണ്ടിന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകള്‍ക്ക് കേന്ദ്ര അനുമതി; കേരളത്തിന് ഒന്നുപോലുമില്ല, കൂടുതലും ഉത്തർപ്രദേശിന്

click me!