ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു.
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ (sree sankaracharya university) വിവിധ പി. ജി. പ്രോഗ്രാമുകളിലേക്കുളള (special reservation) സ്പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്കുളള (എൻ. എസ്. എസ്., എൻ. സി. സി., സ്പോർട്സ്, എക്സ് സർവ്വീസ്‍മെൻ, കലാപ്രതിഭ, കലാതിലകം, കാഴ്ചശക്തിയില്ലാത്തവർ, അനാഥർ, അംഗപരിമിതർ, ട്രാൻസ്ജെൻഡർ) എന്നിവർക്കുളള ഇന്റർവ്യൂ 21.07.2022 (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് കാലടി സംസ്കൃത സർവ്വകലാശാല മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ വച്ച് നടത്തപ്പെടുന്നു. യോഗ്യരായ റാങ്ക് ലിസ്റ്റിലുളള വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാവുന്നതാണ്.
വിദ്യാർത്ഥികൾക്ക് പ്രബന്ധ മത്സരം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ശങ്കര ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെ സർവ്വകലാശാല/കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. ‘ശങ്കരദർശനസ്യകാലിക പ്രസക്തി' (ശങ്കര ദർശനത്തിന്റെ കാലിക പ്രസക്തി) എന്നതാണ് വിഷയം. സംസ്കൃത ഭാഷയിൽ ടൈപ്പ് ചെയ്ത് പത്ത് പേജിൽ കുറയാതെ തയ്യാറാക്കിയ പ്രബന്ധങ്ങൾ സർവ്വകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ആറ്. പ്രബന്ധത്തിൽ പേര്, മേൽവിലാസം എന്നിവ ചേർക്കുവാൻ പാടില്ല. മറ്റൊരു പേപ്പറിൽ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ എഴുതി പ്രബന്ധത്തിന് മുകളിൽ ചേർത്ത് അയയ്ക്കണം.
മികച്ച പ്രബന്ധങ്ങൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ്. ഒന്നാം സമ്മാനം 5000/-രൂപയാണ് . 3000/-, 1500/-എന്നിങ്ങനെയാണ് രണ്ടും മൂന്നും സമ്മാനങ്ങൾ. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പ്രബന്ധത്തിനൊപ്പം സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കേണ്ടതാണ്. പ്രബന്ധങ്ങൾ അയയ്ക്കേണ്ട വിലാസങ്ങൾ:- ഡോ . കെ. ജി. കുമാരി , പ്രൊഫസർ , സംസ്കൃതം ന്യായ വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം- 683574. / ഡോ. സരിത ടി. പി., അസിസ്റ്റന്റ് പ്രൊഫസർ, സംസ്കൃതം ന്യായ വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം- 683574.
പരീക്ഷ മാറ്റിവെച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ജൂലൈ 13 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷ ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. കാലടി മുഖ്യകേന്ദ്രത്തിലെ ഹിസ്റ്ററി വിഭാഗത്തിൽ ജൂലൈ 29 ന് രാവിലെ 11നാണ് ഇന്റർവ്യൂ. 55% മാർക്കിൽ കുറയാതെ മ്യൂസിയോളജി/ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. യു. ജി. സി. - നെറ്റ്/പിച്ച്.ഡി അഭിലഷണീയ യോഗ്യതയാണ്. പ്രായപരിധി : 60 വയസ്സിൽ താഴെ. പങ്കെടുക്കുന്നവർ വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.