2023-24 അധ്യയന വര്‍ഷത്തെ അപേക്ഷകള്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓണ്‍ലൈനായി മാര്‍ച്ച് 31 വരെ നല്‍കാം.
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന 'സ്‌നേഹപൂര്‍വ്വം ധനസഹായം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/ പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂര്‍വ്വം.
2023-24 അധ്യയന വര്‍ഷത്തെ അപേക്ഷകള്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓണ്‍ലൈനായി മാര്‍ച്ച് 31 വരെ നല്‍കാം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ മിഷന്റെ വെബ്‌സൈറ്റായ http://kssm.ikm.in ലും 1800-120-1001 എന്ന ടോള്‍ഫ്രീ നമ്പറിലും ലഭിക്കുമെന്ന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Read More : ചെക്ക് പോസ്റ്റിൽ കണ്ണടയ്ക്കും, ഒത്താശക്ക് നാട്ടുകാരും; തമിഴ്നാട്ടിൽ നിന്ന് ദിവസേന 100 ലേറെ ടോറസ്, പിടിവീണു