18 മുതൽ 35 വയസ് വരെയുള്ളവർക്ക് തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം. പഠന ശേഷം ജോലിയും സൗജന്യമായി ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: പത്താം ക്ലാസ് കഴിഞ്ഞവർക്കായി സൗജന്യ തൊഴിൽ പരിശീലനവുമായി സ്കിൽ ഇന്ത്യ. പ്രധാന്‍ മന്ത്രി കൌശല്‍ വികാസ് യോജനക്ക് കീഴിൽ ദേശീയ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ സഹകരണത്തോടെയാണ് സൗജന്യ തൊഴിൽ പരിശീലനം നടക്കുന്നത്. തിരുവനന്തപുരം പ്രാവച്ചമ്പലത്തെ ബർമ്മ ടവറിൽ പ്രവർത്തിക്കുന്ന പ്രധാന്‍ മന്ത്രി കൌശല്‍ കേന്ദ്രയിൽ വെച്ചാണ് പരിശീലനം നൽകുന്നത്.
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, റീട്ടെയിൽ ബില്ലിംഗ് അസോസിയേറ്റ്, നെറ്റ്‍വർക്കിംഗ് ടെക്നീഷ്യൻ 5 ജി, സിസിടിവി ടെക്നീഷ്യൻ, ഐഒടി ഡിവൈസ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് പരീശീലനം നൽകുന്നത്. പരിശീലനത്തിന് ശേഷം 100 ശതമാനം തൊഴിൽ അവസരവും ഉറപ്പുനൽകുന്നുണ്ട്. 18 മുതൽ 35 വയസ് വരെയുള്ളവർക്ക് തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം. പഠന ശേഷം ജോലിയും സൗജന്യമായി ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷ നൽകാനായി 8891612447, 6282083364 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.