പാഠ്യപദ്ധതി പരിഷ്കരണ ചർച്ച, 48 ലക്ഷത്തിലധികം കുട്ടികൾ പദ്ധതിയുടെ ഭാ​ഗമാകും; ലോകത്ത് ആദ്യമെന്ന് മന്ത്രി

By Web Team  |  First Published Nov 8, 2022, 7:59 AM IST

`48 ലക്ഷത്തിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പൊതു വിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവരും പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമാകുകയാണ്. 


തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ആരംഭിച്ചു. ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഭരതന്നൂർ ഗവൺമെന്റ് എച്ച്എസ്എസിൽ നിർവഹിച്ചു.

48 ലക്ഷത്തിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പൊതു വിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവരും പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമാകുകയാണ്. ഇത് ലോകത്ത് തന്നെ ആദ്യമാണ്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് മുറികളിൽ ചർച്ച നടക്കും. കുട്ടികൾക്ക് അവരുടേതായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഈ അഭിപ്രായങ്ങൾ സ്കൂൾതലത്തിലും ബി ആർ സി തലത്തിലും ക്രോഡീകരിച്ചതിനു ശേഷം എസ് സി ഇ ആർ ടിക്ക് കൈമാറും.

Latest Videos

ലോകം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ ക്രമം ആഗോളതലത്തിൽ പരിഗണിക്കപ്പെടുന്ന കാലമാണ്.  അതിന്റെ പുതിയ മാറ്റങ്ങളോട് സജീവമായി സംവദിക്കാൻ ശേഷിയുള്ള പാഠ്യപദ്ധതി  അനിവാര്യമാണ്. അതിനായുള്ള പുതിയ ചുവടുവെപ്പ് എന്ന നിലയിൽ വേണം പാഠ്യപദ്ധതി പരിഷ്കരണത്തിൽ കുട്ടികളുടെ ചർച്ചകളെ കാണാനെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

click me!