SC Promoter Examination : എസ്.സി പ്രൊമോട്ടർ എഴുത്തു പരീക്ഷ ഏപ്രിൽ മൂന്നിന്

By Web Team  |  First Published Mar 29, 2022, 9:52 AM IST

പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി, സർക്കാർ സംവിധാനങ്ങളും ക്ഷേമ പദ്ധതികളും, ആനുകാലിക സംഭവങ്ങൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷ


തിരുവന്തപുരം: പട്ടികജാതി വികസന വകുപ്പിലെ 2022- 2023 വർഷത്തെ (SC Promoter Exam) എസ്.സി പ്രൊമോട്ടർമാരുടെ നിയമനത്തിലേയ്ക്കായുളള എഴുത്തു പരീക്ഷ (Written Examination) 2022 ഏപ്രിൽ മൂന്നിന് രാവിലെ 11.00 മുതൽ 12.00 വരെ ജില്ലാതല പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്.  പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി, സർക്കാർ സംവിധാനങ്ങളും ക്ഷേമ പദ്ധതികളും, ആനുകാലിക സംഭവങ്ങൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളള യോഗ്യരായ അപേക്ഷകർ അവരവർക്ക് തപാൽ മാർഗ്ഗം ലഭ്യമായിട്ടുളള അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിട്ടുളള നിബന്ധനകൾ പാലിച്ച് പരീക്ഷകേന്ദ്രങ്ങളിൽ 45 മിനിട്ട് മുൻപായി  അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.  ലഭ്യമായ അഡ്മിഷൻ ടിക്കറ്റിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കേണ്ടതാണ്.  അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായ അപേക്ഷകർ അപേക്ഷ സമർപ്പിച്ചിട്ടുളള ജില്ല പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ആറന്മുള ഗ്രാമ പഞ്ചായത്തിന്റെ പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിലേക് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയില്‍ പെട്ട ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക് താത്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്. യോഗ്യത :ഹെവി വെഹിക്കിള്‍ ലൈസെന്‍സ് ആന്‍ഡ് ബാഡ്ജ് ഉണ്ടായിരിക്കണം. ആംബുലന്‍സ് ഡ്രൈവര്‍ കോണ്‍ട്രാക്ട് വെഹിക്കിള്‍ എന്നിവ ഓടിക്കുന്നതില്‍ പ്രവര്‍ത്തി  പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 23 - 35 ( ഒബിസി വിഭാഗം പ്രായപരിധി 38, എസ്.സി/ എസ്.ടി വിഭാഗം പ്രായപരിധി 40. 

Latest Videos

ആറന്മുള ഗ്രാമ പഞ്ചായത്ത് സ്ഥിരതാമസക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷ വല്ലന സാമൂഹിക ആരോഗ്യ  കേന്ദ്രം ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സ്വീകരിക്കുന്നതായിരിക്കും.    അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31 ന് വൈകുന്നേരം നാലു വരെ. ബയോ ഡേറ്റായോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സമര്‍പ്പിക്കണം. അഭിമുഖം ഏപ്രില്‍ രണ്ടിന്  രാവിലെ 11 ന്. പങ്കെടുക്കുന്നവര്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം.

click me!