SBI PO 2022-ന്റെ അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
ദില്ലി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ പ്രൊബേഷനറി ഓഫീസർ അപേക്ഷാ ഫോം 2022 ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം ഇന്ന് (ഒക്‌ടോബർ 12) അവസാനിക്കും. യോഗ്യരായ അപേക്ഷകർക്ക് എസ്ബിഐ പിഒ 2022 അപേക്ഷാ ഫോം പൂരിപ്പിച്ച് sbi.co.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കാം. എസ്ബിഐ പിഒ 2022 രജിസ്ട്രേഷൻ നടപടികൾ ഓൺലൈനായി സെപ്റ്റംബർ 22 മുതൽ ആരംഭിച്ചിരിക്കുകയാണ്.
എസ്ബിഐ പിഒ 2022-ന്റെ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ യോഗ്യതാ മാനദണ്ഡം പരിശോധിക്കണം. തടസ്സങ്ങളില്ലാതെ എസ്ബിഐ പിഒ രജിസ്ട്രേഷൻ 2022 പൂർത്തിയാക്കുന്നതിന് വിദ്യാഭ്യാസ വിശദാംശങ്ങൾ, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ (Contact details), ബാങ്ക് വിശദാംശങ്ങൾ എന്നിവ പോലുള്ള എല്ലാ വിശദാംശങ്ങളും അപേക്ഷിക്കുന്നതിന് മുമ്പ് കൈയ്യിൽ കരുതുക. അപേക്ഷാ ഫോറം സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐ പിഒ അഡ്മിറ്റ് കാർഡ് 2022 വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
undefined
എസ്ബിഐ പിഒ പരീക്ഷ തീയതികൾ 2022
എസ്ബിഐ പിഒ 2022 അപേക്ഷാ ഫോം സമർപ്പിക്കേണ്ട അവസാന തീയതി - ഒക്ടോബർ 12, 2022
ഓൺലൈൻ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി - 2022 ഒക്ടോബർ 12
പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് - ലഭ്യമാകുന്ന തീയതി ഉടൻ പ്രഖ്യാപിക്കും
എസ്ബിഐ പിഒ പരീക്ഷാ തീയതി (പ്രിലിംസ്) - 2022 ഡിസംബർ 17 മുതൽ 20 വരെ (താൽക്കാലികം)
SBI PO 2022 അപേക്ഷാ ഫോം - തയ്യാറാക്കി സൂക്ഷിക്കേണ്ട കാര്യങ്ങൾ
SBI PO 2022-ന്റെ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ്, അപേക്ഷകർ ഇനിപ്പറയുന്ന വിവരങ്ങൾ മുൻകൂട്ടി തയ്യാറാക്കിയിരിക്കണം.
എസ്ബിഐ പിഒ 2022 അപേക്ഷാ ഫോം എങ്ങനെ പൂരിപ്പിക്കാം
എസ്ബിഐ പിഒ 2022 അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ അപേക്ഷകർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ, അവർക്ക് എസ്ബിഐ ഹെൽപ്പ് ഡെസ്ക് ഫോൺ നമ്പർ - 022 22820427 (രാവിലെ 11 മുതൽ വൈകിട്ട് 6 വരെ) വഴി ബന്ധപ്പെടാം.