SBI Recruitment 2022 : വിരമിച്ച ഉദ്യോ​ഗസ്ഥർക്ക് അവസരമൊരുക്കി SBI ; 211 ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ടതെങ്ങനെ?

By Web Team  |  First Published Jun 17, 2022, 12:32 PM IST

അപേക്ഷ സമർപ്പിക്കുന്നതിനുളള അവസന തീയതി ജൂൺ 30 ആണ്.


ദില്ലി: ജോലിയിൽ നിന്ന് വിരമിച്ച ബാങ്ക് ഉദ്യോ​ഗസ്ഥർക്കായി (Job Openings) തൊഴിലവസരം ഒരുക്കി (State Bank of India) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ തസ്തികകളിലായി 211 ഒഴിവുകളിലേക്കാണ് (invited applications) അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഔദ്യോ​ഗിക വെബ്സൈറ്റായ  sbi.co.in ലൂടെ ഓൺലൈനായി  അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസന തീയതി ജൂൺ 30 ആണ്. എഫ് എൽസി കൗൺസിലേഴ്സിന്റെ 207 ഒഴിവുകളും എഫ്എൽസി ഡയറക്ടേഴ്സിന്റെ 4 ഒഴിവുകളുമാണുള്ളത്. 

തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 60 വയസാണ്. 63 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. 2022 ജൂൺ 15 കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പൊതുജനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ കഴിവുള്ളവരായിരിക്കണം. പ്രാദേശിക ഭാഷയിൽ മികച്ച പ്രാവീണ്യവും കംപ്യൂട്ടർ പരിജ്ഞാനവും അത്യന്താപേക്ഷിതമാണ്. ചുരുക്കപ്പട്ടികയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അഭിമുഖത്തിനുള്ള കോൾ ലെറ്റർ ഇമെയിൽ വഴി അയക്കുകയോ ബാങ്കിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യും.   

Latest Videos

അപേക്ഷിക്കേണ്ടതെങ്ങനെ?
ഔദ്യോ​ഗിക വെബ്സൈറ്റ് sbi.co.in സന്ദർശിക്കുക
ഹോം പേജിൽ എൻ​ഗേജ്മെന്റ് ഓഫ് റിട്ടയേർഡ് ബാങ്ക് ഓഫീസേഴ്സ് ഓൺ കോൺട്രാക്റ്റ് ബേസിസ് എന്ന ലിങ്കിന് താഴെ അപ്ലൈ ഓൺലൈൻ എന്നതിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്തതിന് ശേഷം ലോ​ഗിൻ ചെയ്യുക
അപേക്ഷ ഫോം പൂരിപ്പിച്ച് നിർദ്ദേശിച്ച ഡോക്യുമെന്റ്സ് അപ്‍ലോഡ് ചെയ്യുക
അപേക്ഷ സമർപ്പിച്ച്, പ്രിന്റെടുത്ത് സൂക്ഷിക്കുക


 

click me!