ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജൂലൈ 30 വൈകീട്ട് അഞ്ച് വരെ നീട്ടി.
എറണാകുളം: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ (sree sankaracharya sanskrit university) കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ (guest lecturer) ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. കാലടി മുഖ്യകേന്ദ്രത്തിലെ ഹിസ്റ്ററി വിഭാഗത്തിൽ ജൂലൈ 29 ന് രാവിലെ 11നാണ് ഇന്റർവ്യൂ. 55% മാർക്കിൽ കുറയാതെ മ്യൂസിയോളജി/ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. യു. ജി. സി. - നെറ്റ്/പിച്ച്.ഡി അഭിലഷണീയ യോഗ്യതയാണ്. പ്രായപരിധി : 60 വയസ്സിൽ താഴെ. പങ്കെടുക്കുന്നവർ വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.
സംസ്കൃത സര്‍വ്വകലാശാലയില്‍ ഡ്രൈവര്‍
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ബാഡ്ജും ഹെവി ഡ്രൈവിംഗ് ലെെസന്‍സുമുള്ള ഒരു ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റിന്ളെ ഒഴിവിലേയ്ക്ക് വാക്-ഇന്‍-ഇന്റർവ്യൂ നടത്തുന്നു. പ്രതിദിനം 700/- രൂപ (പ്രതിമാസം 18,900/- രൂപ). പ്രായം 40 വയസ്സ് കവിയരുത്. രാത്രി കാലങ്ങളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ക്ക് മുന്‍ഗണന.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ജൂലൈ 26ന് രാവിലെ രാവിലെ 10ന് സര്‍വകലാശാല ആസ്ഥാനത്തുള്ള ഭരണ നിര്‍വഹണ കാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് www.ssus.ac.inസന്ദര്‍ശിക്കുക.
സംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അവസാന തീയതി ജൂലൈ 30
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജൂലൈ 30 വൈകീട്ട് അഞ്ച് വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.