ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പരീക്ഷകൾ, ഇന്റർവ്യൂ മാറ്റിവെച്ചു, തീയതികൾ ഇവയാണ്...

By Web Team  |  First Published Aug 2, 2022, 4:08 PM IST

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സർവ്വകലാശാല അറിയിച്ചു. 


കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (sree sankaracharya sanskrit university), ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സർവ്വകലാശാല (university) അറിയിച്ചു. പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

സംസ്കൃത സർവ്വകലാശാലയിൽ ഡിപ്ലോമ പ്രവേശനം : ഇന്റർവ്യൂ മാറ്റി
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല, ആഗസ്റ്റ് മൂന്നിന് ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസ്സിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ ആയുർവ്വേദ പഞ്ചകർമ്മ ആന്റ് ഇന്റർനാഷണൽ സ്പാ തെറാപ്പി പ്രവേശനത്തിന്റെ ഭാഗമായുള്ള ശാരീരികക്ഷമതാപരീക്ഷയും അഭിമുഖവും ആഗസ്റ്റ് 11ലേക്ക് മാറ്റിയതായി സർവ്വ കലാശാല അറിയിച്ചു. സമയം രാവിലെ 10ന്.

Latest Videos

ബി ടെക് ലാറ്ററല്‍ എന്‍ട്രി: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
കേരളത്തിലെ എ ഐ സി ടി ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ആഗസ്റ്റ് 13ന് രാവിലെ 10 മുതല്‍ 12 വരെ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തുന്നു. പ്രവേശന പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാര്‍ത്ഥിയുടെ ഹോം പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും എല്‍ ബി എസ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2560363, 2560364

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെങ്ങാനൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ബി എഡും ഉള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. മാസം 12000 രൂപ ലഭിക്കും. അഭിമുഖം ആഗസ്റ്റ് 5 ന് രാവിലെ 10 മണിക്ക് അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കും. വിവരങ്ങള്‍ക്ക് 8547630012

നാഷണൽ ഡിസബിലിറ്റി അവാർഡ് നോമിനേഷൻ
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസബിലിറ്റി അവാർഡ് 2021 & 2022 പുരസ്‌കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. ഓരോ വിഭാഗത്തിലും നിർദ്ദിഷ്ഠ മാനദണ്ഡ പ്രകാരം ഓൺലൈനായാണ് നോമിനേഷൻ അയയ്‌ക്കേണ്ടത്. നോമിനേഷൻ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28. കൂടുതൽ വിവരങ്ങൾക്ക്: www.disabilityaffairs.gov.in,  www.award.gov.in.
 

click me!