ഇത് കുട്ടികളോട് അരുത്! 'പഠനം, തൊഴിൽ തിരഞ്ഞെടുപ്പ്: അമിത സമ്മർദ്ദം നയിക്കുക ലഹരി ഉപയോഗത്തിലേക്കെന്ന് ഋഷിരാജ് സിങ്
തിരുവനന്തപുരം: കുട്ടികൾക്ക് നൽകുന്ന അമിത മാനസിക സമർദ്ദം അവരെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുമെന്ന് ഋഷിരാജ് സിംഗ് ഐ.പി.എസ്. പുസ്തകോത്സവ വേദിയിൽ 'മയക്കുമരുന്നുകളോട് വിട' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം താൽക്കാലികമായ രക്ഷപ്പെടെലാണെന്നാണ് കുട്ടികൾ കരുതുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സമ്മർദ്ദങ്ങൾ നേരിടേണ്ടിവരുന്ന കുട്ടികൾ പെട്ടെന്ന് ലഹരിക്ക് അടിമപ്പെട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ ഭയം, ഉയർന്ന മാർക്ക് നേടണമെന്ന രക്ഷിതാക്കളുടെ കടുംപിടിത്തം, കുട്ടികൾക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ അനുവാദം നൽകാതിരിക്കൽ തുടങ്ങിയ വിഷയങ്ങൾ ലഹരി ഉപയോഗം വർധിക്കാൻ കാരണമായിട്ടുണ്ട്. 3000 സ്കൂളുകളിലെ വിദ്യാർത്ഥികളുമായി സംസാരിച്ചതിൽ നിന്നാണ് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയത്തെക്കുറിച്ച് മാത്രമല്ല തോൽവികളെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണം. പഠനം ജോലി എന്നിവയിൽ കുട്ടികളുടെ താല്പര്യംകൂടി മനസിലാക്കണമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
undefined
കേരളീയം ഉദ്ഘാടന വേദിയെ ഭാവസാന്ദ്രമാക്കി കേരള ഗാനത്തിന്റെ നൃത്താവിഷ്കാരം
കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തി കേരള ഗാനത്തിൻ്റെ നൃത്താവിഷ്കാരം കേരളീയം ഉദ്ഘാടന വേദിയെ ഹൃദ്യമാക്കി. കേരളത്തിൻ്റെ തനത് കലാരൂപങ്ങളെ കോർത്തിണക്കി കലാമണ്ഡലത്തിലെ 33 വിദ്യാർത്ഥികളാണ് കേരള ഗാനത്തിന്റെ നൃത്താവിഷ്കാരം അവതരിപ്പിച്ചത്. കെ. ജയകുമാർ ഐ എ എസിൻറെ വരികൾക്ക് ബിജിപാൽ ആണ് സംഗീതം നൽകിയത്. കലാമണ്ഡലം സംഗീതയാണ് ചുവടുകൾ ചിട്ടപ്പെടുത്തിയത്. കഥകളി, മോഹിനിയാട്ടം, ഓട്ടംതുള്ളൽ, നങ്ങ്യാർകൂത്ത്, തെയ്യം, കളരി, മാർഗംകളി, ഒപ്പന എന്നീ കലാരൂപങ്ങളാണ് കേരള ഗാനത്തിന് ചാരുത പകർന്ന് വേദിയിൽ എത്തിയത്. നവംബർ അഞ്ചിന് വൈകിട്ട് 6.30ന് സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ കലാമണ്ഡലത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന, തനത് വാദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ട്രഡീഷണൽ ബാൻഡും ഡാൻസ് ഫ്യൂഷനും അരങ്ങേറും. പ്രകാശ് ഉള്ളിയേരി മുഖ്യാതിഥിയായി പങ്കെടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം