നീറ്റ് പരീക്ഷയില്‍ വിജയം നേടുകയും പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ എം.ബി.ബി.എസ് സീറ്റ് കരസ്ഥമാക്കിയതിനുമാണ് കെ.ഡി.എച്ച് ഡെവലപ്പ്‌മെന്റ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജി.ഗോപികയ്ക്ക് ആദരം നല്‍കിയത്.
മൂന്നാർ: ദുരന്തമുഖങ്ങളെ മറികടന്ന് ജീവിതത്തില്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാനൊരുങ്ങുന്ന ഗോപികയ്ക്ക് ആദരം. പെട്ടിമുടി ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട വേദനയിലും അടിപതറാതെ നിന്ന പെൺകുട്ടിയാണ് ഗോപിക. മാതാപിതാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി ജീവിതത്തോട് പോരാടിയ പെൺകുട്ടി. നീറ്റ് പരീക്ഷയില്‍ വിജയം നേടുകയും പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ എം.ബി.ബി.എസ് സീറ്റ് കരസ്ഥമാക്കിയതിനുമാണ് കെ.ഡി.എച്ച് ഡെവലപ്പ്‌മെന്റ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജി.ഗോപികയ്ക്ക് ആദരം നല്‍കിയത്. 2020 ഓഗസ്റ്റ് 6 ന് രാത്രി 10.30 ന് നടന്ന പെട്ടിമുടി ദുരന്തവേളയില്‍ ഗോപികയും ഏക സഹോദരി ഹേമലതയും തിരുവന്തപുരത്ത് പഠിക്കുകയായിരുന്നു.
മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന ചടങ്ങ് അഡ്വ. എ. രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്റലിജന്‍സ് വിഭാഗം ഐ.ജി യും സൊസൈറ്റിയുടെ സെക്രട്ടറിയുമായ സേതുരാമന്‍ മുഖ്യാതിഥി ആയിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് തമിഴ് വിഭാഗം മേധാവി ഡോ. ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഭവ്യ കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, മാട്ടുപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് കവിതാ കുമാര്‍, മൂന്നാര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ ആര്‍. രാജേന്ദ്രന്‍ അംഗങ്ങളായ എം.രാജേന്ദ്രന്‍, പേച്ചിയമ്മാള്‍ സങ്കിലിപ്പാണ്ടി, എ. ദിനകരന്‍, ശക്തിവേലു, ഷണ്‍മുഖനാഥന്‍, ആനന്ദരാജ്, എ. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
undefined
ഗോപികയ്ക്ക് അച്ഛനെയും അമ്മയെയും ഉൾപ്പെടെ കുടുംബത്തിലെ 24 പേരെയാണ് പെട്ടിമുടി ദുരന്തത്തിൽ നഷ്ടപ്പെട്ടത്. എന്നാൽ ഒരു നാടിന്റെ മുഴുവൻ സ്വപ്നങ്ങളും നെഞ്ചേറ്റിയാണ് ഗോപിക പാലക്കാട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റിക്കൊടുക്കുക എന്നതിന്റെ ആദ്യ ചുവടുവെപ്പ് കൂടിയാണ് ഇത്.
പെട്ടിമുടി ദുരന്തത്തിൽ ഉറ്റവർ പൊലിഞ്ഞു, തളരാതെ പോരാടി, ഗോപിക ഇന്ന് എംബിബിഎസ് വിദ്യാർത്ഥി