റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ്: ആർക്കിടെക്റ്റ്, ഫയർ ഓഫീസർ ഒഴിവുകൾ; അപേക്ഷ നടപടികൾ?

By Web Team  |  First Published Jun 8, 2022, 3:29 PM IST

തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂൺ 13 ആണ്. 


ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസസ് ബോർഡ് (ആർബിഐഎസ്ബി) (Reserve Bank of India Recruitment) ആർക്കിടെക്റ്റുകളുടെയും (Architect Vacancy) മറ്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി മൊത്തം 3 ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തും. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ആർബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് - www.rbi.org.in വഴി അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂൺ 13 ആണ്. മെയ് 23 മുതൽ ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ചു. 

ഒഴിവുകളുടെ വിശദാംശങ്ങൾ
ക്യൂറേറ്റർ: 1 പോസ്റ്റ്
ആർക്കിടെക്റ്റ്: 1 പോസ്റ്റ്
ഫയർ ഓഫീസർ: 1 പോസ്റ്റ്

Latest Videos

RBI റിക്രൂട്ട്‌മെന്റ് 2022: തിരഞ്ഞെടുക്കൽ പ്രക്രിയ
ഒരു സ്ക്രീനിംഗ് കമ്മിറ്റിയുടെ പ്രാഥമിക സ്ക്രീനിംഗ്/ഷോർട്ട്‌ലിസ്റ്റിംഗ് അടിസ്ഥാനമാക്കിയാണ് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. തുടർന്ന് രേഖകളുടെ പരിശോധനയും അഭിമുഖവും നടക്കും. മുകളിൽ സൂചിപ്പിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  വെബ്സൈറ്റിലെ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ വിദ്യാഭ്യാസ യോഗ്യത, തിരഞ്ഞെടുപ്പ് പ്രക്രിയ, മറ്റ് എല്ലാ വിശദാംശങ്ങളും പരിശോധിക്കാവുന്നതാണ്.

click me!