ഐസിഫോസിൽ റിസർച്ച് അസോസിയേറ്റാകാൻ ബിരുദധാരികൾക്ക് അവസരം; അഭിമുഖം 17 ന്

By Sumam Thomas  |  First Published Aug 11, 2022, 9:56 AM IST

 റിസർച്ച് അസോസിയേറ്റിന് കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തി പരിചയം  വേണം. റിസർച്ച് അസിസ്റ്റന്റിന് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം  വേണം.


തിരുവനന്തപുരം: അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‍വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്സ്)  പ്രധാന ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‍വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‍വെയർ ഡെവലപ്മെന്റ്, സ്വതന്ത്ര ഇൻകുബേഷൻ എന്നിവയിലെ പ്രോജക്റ്റുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. റിസർച്ച് അസോസിയേറ്റിന് 35,000-45,000 രൂപയും റിസർച്ച് അസിസ്റ്റന്റിന് 25,000-35,000 രൂപയും വേതനം ലഭിക്കും. റിസർച്ച് അസോസിയേറ്റിന് കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തി പരിചയം  വേണം. റിസർച്ച് അസിസ്റ്റന്റിന് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം  വേണം.

പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്‌സി/ എം.എസ്‌സി/ എം.സി.എ/ എം.ബി.എ/ എം.എ  (Computational Linguistics/ Linguistics) ബിരുദധാരികൾക്ക് ഓഗസ്റ്റ് 17-ാം തീയതി ഐസിഫോസ്സിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം. സ്വതന്ത്ര സോഫ്റ്റ്‍വെയറിൽ നവീന ആശയങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള FOSS ഇന്നവേഷൻ ഫെലോഷിപ്പ് 2022 പ്രോഗ്രാമിലേക്ക് ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്‌സി/ എം.എസ്‌സി/ എം.സി.എ/ എം.ബി.എ ബിരുദധാരികൾക്ക് ഓഗസ്റ്റ് 17ന് ഐസിഫോസ്സിൽവെച്ച് നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാനുള്ള അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ ഫെലോഷിപ്പ്  തുകയായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://icfoss.inഎന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വിളിക്കേണ്ട നമ്പർ : 0471-2700012/13/14; 0471-2413013; 9400225962.

Latest Videos

Read Also : Vocational Courses : സി-ആപ്റ്റില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍; അവസാന തീയതി ഓഗസ്റ്റ് 24

സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ

ദില്ലി: സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദധാരികളും കേന്ദ്ര, സംസ്ഥാന സർക്കാർ, ഹൈക്കോടതി എന്നിവിടങ്ങളിൽ സമാന തസ്തികയിൽ സർവീസിലുള്ളവരുമായവർക്കും കേന്ദ്ര, സംസ്ഥാന സർക്കാർ, ഹൈക്കോടതി എന്നിവിടങ്ങളിൽ മൂന്നു വർഷം റെഗുലർ സർവീസും 8700 രൂപ ഗ്രേഡ് പേയുമുള്ളവർക്കും ജില്ലാ ജഡ്ജി, ഹൈക്കോടതി അഡിഷണൽ രജിസ്ട്രാർ തസ്തികയിലുള്ളവർ തുടങ്ങിയവർക്കും അപേക്ഷിക്കാം. 56 വയസ് കവയിരുത്. അപേക്ഷകൾ ജോയിന്റ് രജിസ്ട്രാർ, സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ, പ്രിൻസിപ്പൽ ബെഞ്ച്, 61/35, കോപ്പർനിക്കസ് മാർഗ്, ന്യൂഡൽഹി - 110001 എന്ന വിലാസത്തിൽ എംപ്ലോയ്മെന്റ് ന്യൂസിൽ ഇതു സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ലഭിക്കണം.
 

click me!