പരീക്ഷാ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു; എത്രയും വേഗം നടപ്പാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

By Web Team  |  First Published Jul 2, 2022, 1:29 PM IST

ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുകയും പരമാവധി 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്യുന്നതടക്കമുള്ള നിർദ്ദേശങ്ങളുള്ള സമഗ്രമായ റിപ്പോർട്ടാണ് സമർപ്പിക്കുന്നതെന്ന് കമ്മീഷൻ ചെയർമാൻ പ്രഫ. സി ടി അരവിന്ദകുമാർ  മന്ത്രിയെ അറിയിച്ചു.


തിരുവനന്തപുരം:  ഉന്നതവിദ്യാഭ്യാസ മേഖലയുടെ (higher education sector) സമഗ്ര പരിഷ്‌കരണങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ രൂപീകരിച്ച മൂന്നു കമ്മീഷനുകളിൽപ്പെട്ട പരീക്ഷാ പരിഷ്‌കരണ കമ്മീഷൻ (final report) അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കമ്മീഷനംഗങ്ങളും ഓരോ സർവകലാശാലയിലെയും വിവരവിനിമയ-സാങ്കേതിക വിദഗ്ദ്ധരും ചേർന്നുള്ള നിർവഹണസമിതി രൂപീകരിച്ച് എത്രയും വേഗം റിപ്പോർട്ടിലെ നിർദ്ദേശങ്ങളുടെ നടത്തിപ്പിലേക്ക് കടക്കുമെന്ന് റിപ്പോർട്ട് ഏറ്റുവാങ്ങിയ ശേഷം ഉന്നതവിദ്യാഭ്യാസ (r bindu) മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുകയും പരമാവധി 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്യുന്നതടക്കമുള്ള നിർദ്ദേശങ്ങളുള്ള സമഗ്രമായ റിപ്പോർട്ടാണ് സമർപ്പിക്കുന്നതെന്ന് കമ്മീഷൻ ചെയർമാൻ പ്രഫ. സി ടി അരവിന്ദകുമാർ (പ്രോ വൈസ് ചാൻസലർ, എം ജി സർവകലാശാല) മന്ത്രിയെ അറിയിച്ചു.

Latest Videos

undefined

ചെയർമാനു പുറമെ, കമ്മീഷൻ അംഗങ്ങളായ ഡോ. കെ അനിൽകുമാർ (രജിസ്ട്രാർ, കേരള സർവകലാശാല), ഡോ. എ പ്രവീൺ (രജിസ്ട്രാർ, കെ.ടി.യു), ഡോ. സി എൽ ജോഷി (മുൻ രജിസ്ട്രാർ, കലിക്കറ്റ് സർവകലാശാല) എന്നിവരും ചേർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു സന്നിഹിതനായിരുന്നു. ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെയും സർവകലാശാലാ നിയമ പരിഷ്‌കരണ കമ്മീഷന്റെയും റിപ്പോർട്ടുകളും അന്തിമഘട്ടത്തിലാണെന്നും ഉടൻ ലഭിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

 

click me!