മഞ്ചേരി ഗവ. നഴ്‌സിംഗ് സ്‌കൂളില്‍ 2022-2025 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിംഗ് കോഴ്‌സിനുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
മലപ്പുറം: മഞ്ചേരി ഗവ. നഴ്‌സിംഗ് സ്‌കൂളില്‍ 2022-2025 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിംഗ് കോഴ്‌സിനുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നഴ്‌സിംഗ് സ്‌കൂള്‍ നോട്ടീസ് ബോര്‍ഡിലും ജില്ലാ മെഡിക്കല്‍ (ആരോഗ്യം) ഓഫീസിലും പരിശോധനക്ക് ലഭിക്കും. പരാതിയുള്ളവര്‍ സെപ്റ്റംബര്‍ 17 വൈകിട്ട് 5 മണിക്ക് മുമ്പായി അറിയിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
റസ്‌ക്യൂഗാര്‍ഡ് നിയമനം
ഫിഷറീസ് വകുപ്പില്‍ 2022-23 സാമ്പത്തിക വര്‍ഷം ഫിഷിങ് ഹാര്‍ബറുകള്‍ കേന്ദ്രികരീച്ച് സീ റസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കുന്നതിലേക്കായി റസ്‌ക്യൂഗാര്‍ഡുമാരെ തെരഞ്ഞെടുക്കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം ലഭിച്ച 20 നും 45 നും ഇടയില്‍ പ്രായമുളള കടലില്‍ നീന്തുന്നതിന് പ്രാവീണ്യമുളള വ്യക്തികള്‍ ആയിരിക്കണം. ഉടമസ്ഥതയില്‍ എഞ്ചിനും യാനവും രക്ഷാപ്രവര്‍ത്തനത്തിന് ലഭ്യമാക്കണം.താത്പര്യമുള്ളവര്‍ സെപ്തംബര്‍ 13ന് രാവിലെ 10.30 ന് പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ മതിയായ രേഖകളും അതിന്റെ പകര്‍പ്പും വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 0494-2666428.
undefined
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്/ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. എട്ട് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ 70 ശതമാനം മാര്‍ക്കും പ്ലസ് ടുവിന് 40 ശതമാനം മാര്‍ക്കുമാണ് യോഗ്യത. പാലക്കാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍നിന്ന് അപേക്ഷകള്‍ വാങ്ങി സെപ്റ്റംബര്‍ 15 നകം ജില്ലാ ഓഫീസുകളില്‍ നല്‍കണം. ഫോണ്‍: 0491 2515765.
സീറ്റൊഴിവ്
ചേര്‍പ്പ് ഐടിഐയിലെ സര്‍വ്വേയര്‍, ഇലക്ട്രീഷ്യന്‍ എന്നീ രണ്ട് വര്‍ഷ എന്‍സിവിടി മെട്രിക് ട്രേഡുകളിലേക്ക് 2022 വര്‍ഷത്തെ പ്രവേശനത്തിന് വിവിധ വിഭാഗങ്ങളില്‍ സീറ്റൊഴിവ്. എസ്ടി, ജവാന്‍ വിഭാഗത്തിലാണ് സീറ്റ്. ഒഴിവുകള്‍ നികത്തുന്നതിനായി പുതിയ അപേക്ഷ ഓഫ്‌ലൈനായി സെപ്റ്റംബര്‍ 12 വൈകിട്ട് 5 മണി വരെ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. വെബ്‌സൈറ്റ്: www.det.kerala.gov.in ഫോണ്‍: 04782966601.