പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിംഗ് കോഴ്‌സ്; അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയർ പരിശീലനം

By Web Team  |  First Published Jul 11, 2022, 12:41 PM IST

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ.ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിംഗ് സെന്ററില്‍ 2022-2024 വര്‍ഷത്തെ എഎന്‍എം കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു.


തൃശൂർ:  സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ.ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിംഗ് സെന്ററില്‍ 2022-2024 വര്‍ഷത്തെ (ANM Course) എഎന്‍എം കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ സ്ഥിര താമസക്കാരായിരിക്കണം. പ്ലസ് ടു/ തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 2022 ഡിസംബര്‍ 31ന് 17 വയസ് തികയണം. 30 വയസ് കവിയരുത്.

ഉയര്‍ന്ന പ്രായപരിധിയില്‍ ഒബിസിക്കാര്‍ക്ക് മൂന്നുംഎസ്‌സി/എസ്ടിക്കാര്‍ക്ക് അഞ്ചുവയസും ഇളവുണ്ട്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ww.dhs.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. എസ്‌സി/എസ്ടിക്കാര്‍ 75 രൂപയും മറ്റുള്ളവര്‍ 200 രൂപയും 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചലാന്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ 30ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ഈ ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 04922 217241.

Latest Videos

undefined

അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയർ പരിശീലനം
കോട്ടയം: പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന പരിശീലന പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എഞ്ചിനീയർ / ഓവർസിയർ താൽക്കാലിക നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ യോഗ്യതയുള്ള പട്ടികവിഭാഗം ഉദ്യോഗാർത്ഥികൾക്ക് മികച്ച ജോലി കരസ്ഥമാക്കാൻ വിവിധ പദ്ധതികളുടെ നിർവഹണത്തിൽ പങ്കാളിയാക്കി പ്രവൃത്തിപരിചയം നൽകുകയാണ് ലക്ഷ്യം. ജില്ലയിലെ 11 ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ജില്ലാ ഓഫീസിലും ആറു നഗരസഭകളിലും എരുമേലി, മുണ്ടക്കയം, മണിമല ഗ്രാമപഞ്ചായത്തുകളിലുമാണ് ഒഴിവ്. ആകെ 22 ഒഴിവുണ്ട്.

യോഗ്യത: സിവിൽ എൻജിനീയറിംഗ് ബി.ടെക്/ ഡിപ്ലോമ/ ഐ.ടി. ഐ. പ്രായം 21 നും 35 നും മദ്ധ്യേ ആയിരിക്കണം. ഒരു വർഷമാണ് നിയമന കാലാവധി. മാസം 18,000 രൂപ ഓണറേറിയം ലഭിക്കും. ജില്ലാതലത്തിലുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. നിലവിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 23ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. വിശദവിവരം ബ്ലോക്ക് /നഗരസഭ പട്ടികജാതി വികസന ഓഫീസുകൾ/ ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0481 2562503.

click me!