പത്താം തരം പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ജൂണിൽ ഒരവസരം കൂടി നൽകുമെന്ന് പി എസ് സി

By Web Team  |  First Published May 8, 2021, 9:36 AM IST

പിഎസ് സിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പുള്ളത്. 2021 ജൂൺമാസത്തിലായിരിക്കും ഇവർക്ക് പരീക്ഷ നടത്തുക. 
 


തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തിയ പത്താം ക്ലാസ് അടിസ്ഥാനപ്പെടുത്തിയ തസ്തികകളിലേക്കുള്ള പൊതു പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്ത ഉദ്യോ​ഗാർത്ഥികൾക്ക് ഒരവസരം കൂടി നൽകുമെന്ന് പി എസ് സി അറിയിച്ചു. പരീക്ഷ എഴുതാൻ സാധിക്കാത്തവർ നിശ്ചിത സമയ പരിധിക്കുള്ളിൽ മതിയായ കാരണം ബോധിപ്പിക്കണമെന്ന്  പിഎസ് സി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ കാരണം ബോധിപ്പിച്ചവർക്കാണ് ഒരവസരം കൂടി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. പിഎസ് സിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പുള്ളത്. 2021 ജൂൺമാസത്തിലായിരിക്കും ഇവർക്ക് പരീക്ഷ നടത്തുക. 

അറിയിപ്പ്.
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2021 ഫെബ്രുവരി മാസം 20, 25, മാർച്ച് മാസം 6, 13 എന്നീ തീയതികളിൽ നടത്തിയ 10-ാം തരം പൊതുപ്രാഥമിക പരീക്ഷയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷ എഴുതാൻ സാധിക്കാതെ പോയ ഉദ്യോഗാർത്ഥികളിൽ, നിശ്ചിത സമയപരിധിയ്ക്കുള്ളിൽ മതിയായ കാരണം ബോധിപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് ഒരവസരം കൂടി നൽകുന്നതാണ്. ഈ പരീക്ഷ 2021 ജൂൺ മാസം നടത്തുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് യഥാസമയം ലഭ്യമാക്കുന്നതാണ്.

Latest Videos

undefined

അറിയിപ്പ്. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2021 ഫെബ്രുവരി മാസം 20, 25, മാർച്ച് മാസം 6, 13 എന്നീ തീയതികളിൽ നടത്തിയ 10-ാം...

Posted by Kerala Public Service Commission on Friday, May 7, 2021

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!