കോട്ടയം ജില്ലയിലെ പൊലീസ് കോൺസ്റ്റബിൾ എന്‍ഡ്യുറന്‍സ് ടെസ്റ്റ് ജൂലൈ 5 മുതൽ; 9ാം തീയതിയിലെ ടെസ്റ്റ് 11ന്

By Web Team  |  First Published Jun 29, 2022, 1:15 PM IST

 ജൂലൈ ഒന്‍പതാം തീയതിയിലെ എന്‍ഡ്യുറന്‍സ് ടെസ്റ്റ് ജൂലൈ 24ലേക്ക് മാറ്റിയിട്ടുണ്ട്. ജൂലൈ ഒന്‍പതിലെ അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ ജൂലൈ 24ന് അതേ അഡ്മിഷന്‍ ടിക്കറ്റുമായി ഹാജരാകണം.


കോട്ടയം: പോലീസ് വകുപ്പിലെ (police department) പൊലീസ് കോണ്‍സ്റ്റബിള്‍ (police constable) (കാറ്റഗറി നം. 136/2022) തസ്തികയുടെ എന്‍ഡ്യുറന്‍സ് ടെസ്റ്റ് (endurance test)  ജൂലൈ അഞ്ചു മുതല്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസ് റോഡില്‍ നടക്കും. ടെസ്റ്റ് സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക്  വണ്‍ ടൈം രജിസ്ട്രേഷന്‍ പ്രൊഫൈല്‍ വഴിയും എസ്. എം.എസ് മുഖേനയും പ്രത്യേകം അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചവര്‍ പേരൂര്‍ പുളിമൂടിന് സമീപമുള്ള സെന്റ് തോമസ് ക്നാനായ കാത്തോലിക് പള്ളി ഗ്രൗണ്ടില്‍ രാവിലെ അഞ്ചിന് അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസല്‍, സര്‍ക്കാര്‍ സര്‍വീസിലെ അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത ഡോക്ടറില്‍ നിന്നും ലഭിച്ച ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.  ജൂലൈ ഒന്‍പതാം തീയതിയിലെ എന്‍ഡ്യുറന്‍സ് ടെസ്റ്റ് ജൂലൈ 24ലേക്ക് മാറ്റിയിട്ടുണ്ട്. ജൂലൈ ഒന്‍പതിലെ അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ ജൂലൈ 24ന് അതേ അഡ്മിഷന്‍ ടിക്കറ്റുമായി ഹാജരാകണം.

പത്തനംതിട്ട ജില്ലയിലെ പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ9 ലെ ടെസ്റ്റ് 11ലേക്ക് മാറ്റി
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി-കമാന്‍ഡോ വിംഗ്) (കാറ്റഗറി നം. 136/2022) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ ഒന്‍പതിന് നിശ്ചയിച്ചിരുന്നത് ബക്രീദ് പ്രമാണിച്ച് ജൂലൈ 11 ലേക്ക് പുതുക്കി നിശ്ചയിച്ചു.  ഉദ്യോഗാര്‍ഥികള്‍ക്ക് പുതുക്കിയ തീയതി ഉള്‍പ്പെടുത്തിയ അഡ്മിഷന്‍ ടിക്കറ്റ് അനുവദിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ ജൂലൈ ഒന്‍പതിലെ അഡ്മിഷന്‍ ടിക്കറ്റുമായി നിര്‍ദ്ദേശിച്ച സ്ഥലത്തും സമയത്തും ജൂലൈ 11ന് ഹാജരാകണമെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665

Latest Videos


 

click me!