സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ പി. എസ്. സി. പരീക്ഷ പരിശീലനം ജൂലൈ ഒന്ന് മുതൽ

By Web Team  |  First Published Jun 27, 2022, 4:15 PM IST

പരിശീലനം സൗജന്യമാണ്.  ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.


തൃശൂർ: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ (sanskrit university) യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ (kerala public service commission) കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഓഗസ്റ്റിൽ നടത്തുന്ന പ്ലസ് ടു തല പ്രാഥമിക പരീക്ഷയുടെ മത്സരപരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു.  പരിശീലനം സൗജന്യമാണ്.  ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.  കൂടുതൽ വിവരങ്ങൾക്ക് 8078857553, 9847009863, 9656077665. 

ബി.എസ്.സി ഫുഡ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡൈവലപ്‌മെന്റി (സി.എഫ്.ആര്‍.ഡി)ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാമെന്നും സി.എഫ്.റ്റി.കെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും സപ്ലൈകോ വെബ്‌സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.
 

Latest Videos

click me!