തൃശൂർ ജില്ലയിലെ പിഎസ്‍സി പ്ലസ് ടൂ തല പ്രാഥമിക പരീക്ഷ കേന്ദ്രത്തില്‍ മാറ്റമുണ്ടെന്ന് ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു
തൃശൂർ: പിഎസ്‌സി, പ്ലസ് ടു, കോമണ്‍, പ്രിലിമിനറി പരീക്ഷയ്ക്ക് (preliminary examination) നാട്ടിക എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരീക്ഷാ കേന്ദ്രമായി കിട്ടിയ 201144 മുതല്‍ 201443 രജിസ്റ്റര്‍ നമ്പര്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 6 ന് ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് നാട്ടിക പരീക്ഷ കേന്ദ്രത്തില്‍ അഡ്മിഷന്‍ ടിക്കറ്റുമായി ഹാജരാകണമെന്ന് ജില്ലാ പബ്ലിക്ക് സര്‍വ്വീസ് ഓഫീസര്‍ അറിയിച്ചു.
വിദ്യാഭ്യാസ അവാർഡ്
കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്ന് 2021 -22 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരായിരിക്കണം. ആദ്യ ചാൻസിൽ എസ് എസ് എൽ സി/ ടി എച്ച് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും 80 പോയന്റിൽ കുറയാതെ മാർക്ക് നേടിയവർക്കും പ്ലസ്ടു/ വി എച്ച് എസ് ഇ അവസാന വർഷ പരീക്ഷയിൽ 90% കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ആഗസ്റ്റ് 31 വൈകിട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോറം www.agriworkersfund.org എന്ന ബോർഡിന്റെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും. ഫോൺ: 0487 23386754
ഗവ വനിത ഐ ടി ഐയില്‍ വിവിധ കോഴ്‌സുകൾ
ചാലക്കുടി ഗവ. വനിത ഐ ടി ഐ യില്‍ ഈ വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍, ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി എന്നീ ട്രേഡുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ www.itiadmissions.kerala.gov.in എന്ന എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ആഗസ്റ്റ് 10ന് മുന്‍പ് അപേക്ഷിക്കണം. ഫോണ്‍ 0480 2700816, 9497061668, 9020586130, 9809211980.
ഫാര്‍മസിസ്റ്റ്
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലെ എലിഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിഫാമും ഫാര്‍മസി കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ആണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ആഗസ്റ്റ് 12 വൈകീട്ട് 4 മണിക്ക് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെടുക. ഫോണ്‍: 0480-2701446