ഫീൽഡ് ബോട്ടണിയിൽ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. കാലാവധി ഒരു വർഷം.
തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും ഒന്നാം ക്ലാസ് ബിരുദവും വിത്തുകൾ കൈകാര്യം ചെയ്യുന്നതിലും നഴ്‌സറി ടെക്‌നിക്കുകളിലുമുള്ള പരിചയവുമാണ് യോഗ്യത. ഫീൽഡ് ബോട്ടണിയിൽ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. കാലാവധി ഒരു വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും. ഉദ്യോഗാർഥികൾ സെപ്റ്റംബർ ഒന്നിന് 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
കെല്‍ട്രോണ്‍ സൗജന്യ കോഴ്സുകള്‍
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും അടൂര്‍ കെല്‍ട്രോണ്‍ മുഖേന സൗജന്യമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി, സിസിടിവി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ) എന്നീ കോഴ്സുകളിലേക്ക് ചേരുവാന്‍ താത്പര്യമുള്ള വിമുക്ത ഭടന്മാര്‍/ അവരുടെ ആശ്രിതര്‍ 8547632016, 9526229998 എന്നീ ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം,അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടണം.
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററില്‍ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. മൂന്ന് മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വേ, ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റ്‌സ് മാന്‍, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ സര്‍ട്ടിറിക്കറ്റ് കോഴ്‌സുകളും ആറു മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ബില്‍ഡിംഗ് ഡിസൈന്‍ സ്യൂട്ട് കോഴ്‌സുമാണുള്ളത്. യോഗ്യത: എസ്.എസ്.എല്‍.സി./ഐ.ടി.ഐ./ ഡിപ്ലോമ/ ബി.ടെക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സാന്റോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടണം.