കോളജ് വാഴ്‌സിറ്റി അധ്യാപകർക്കായി പ്രൊഫഷനൽ ഡവലപ്പ്‌മെന്റ് പ്രോഗ്രാം

By Web Team  |  First Published Aug 20, 2022, 2:41 PM IST

പ്രോഗ്രാമിന്റെ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 15ന് ആരംഭിച്ചു. പ്രോഗ്രാം വിവിധ ബാച്ചുകളായി ആണ് നടത്തപ്പെടുന്നത്. 


തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യുടെ  ആഭിമുഖ്യത്തിൽ  കോളേജ്, യൂണിവേഴ്‌സിറ്റി അധ്യാപകർക്കായി ദേശീയ വിദ്യാഭ്യാസ നയം 2020 ആസ്പദമാക്കി ആറ് ദിവസത്തെ പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം  സംഘടിപ്പിക്കുന്നു. പ്രോഗ്രാമിന്റെ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 15ന് ആരംഭിച്ചു. പ്രോഗ്രാം വിവിധ ബാച്ചുകളായി ആണ് നടത്തപ്പെടുന്നത്. അധ്യാപകർക്ക് അനുയോജ്യമായ ഏത് ബാച്ചിലും രജിസ്റ്റർ ചെയ്യാം. അപേക്ഷകൾ https://ignou-nep-pdp.samarth.ac.in/  ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കാം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ  നിർദേശാനുസരണം  യു.ജി.സിയും ഇഗ്‌നോയും ചേർന്നാണ് അധ്യാപകർക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2344113/ 2344120/ 9447044132, rctrivandrum@ignou.ac.in.

Latest Videos

undefined

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു
ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ വിവിധ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. അതതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക്ക് ബിരുദവും എം.ഇ/എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലുമൊന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫിസിക്സ്/ കെമസ്ട്രി/ മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ ഒരോ ഒഴിവുണ്ട്. അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം (നെറ്റ് /പിഎച്ച്ഡി  എന്നിവ അഭികാമ്യം) യോഗ്യതയുണ്ടായിരിക്കണം. അപേക്ഷകൾ http://www.gecbh.ac.in വഴി സമർപ്പിക്കണം. അവസാന തീയതി ഈ മാസം 26. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484.

അപേക്ഷ ക്ഷണിച്ചു
 ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖാന്തരം നടപ്പിലാക്കി വരുന്ന മുന്‍തടവുകാര്‍, കോടതികളില്‍ നിന്നും നല്ല നടപ്പിന് വിട്ടയച്ച പ്രൊബേഷണര്‍മാര്‍, അഞ്ച് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ ആശ്രിതര്‍, അതിക്രമത്തിന് ഇരയായവര്‍ / ആശ്രിതര്‍ എന്നിവര്‍ക്കുള്ള സ്വയം തൊഴില്‍ ധനസഹായ പദ്ധതി എന്നീ പദ്ധതികള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ സുനീതി പോര്‍ട്ടല്‍ suneethi. sjd.kerala.gov.in വഴിയാണ് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0491-2505275, 9446689508

 

click me!