PNB Recruitment 2022 : പഞ്ചാബ് നാഷണൽ ബാങ്ക് ജോലി ഒഴിവുകൾ; തസ്തിക, ശമ്പളം എന്നിവ അറിയാം

By Web Team  |  First Published Aug 19, 2022, 4:17 PM IST

ആ​ഗസ്റ്റ് 30 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.


ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് നൂറിലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ, മാനേജർ തസ്തികകളിലായി 103 ഒഴിവുകളാണുള്ളത്. ആ​ഗസ്റ്റ് 30 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. താത്പര്യവും യോ​ഗ്യതയുമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ pnbindia.in വഴി അപേക്ഷ  സമർപ്പിക്കാം. 

ഓഫീസർ (ഫയർ സേഫ്റ്റി) - 23 ഒഴിവുകൾ
പേ സ്കെയിൽ - 36000-1490/7-46430-1740/2-49910-1990/7-63840
മാനോജർ (സെക്യൂരിറ്റി) - 80 ഒഴിവുകൾ
പേ സ്കെയിൽ - 48170-1740/1-49910-1990/10-69810

Latest Videos

undefined

ഫയർ സേഫ്റ്റി ഓഫീസർ ഉദ്യോഗാർത്ഥി നാഷണൽ ഫയർ സർവീസ് കോളേജ് (NFSC) നാഗ്പൂരിൽ നിന്ന് B.E  നേടിയിരിക്കണം. അല്ലെങ്കിൽ AICTE/UGC അംഗീകരിച്ച കോളേജ്/യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫയർ ടെക്‌നോളജി/ഫയർ എഞ്ചിനീയറിംഗ്/സേഫ്റ്റി ആൻഡ് ഫയർ എഞ്ചിനീയറിംഗ് എന്നിവയിൽ നാല് വർഷത്തെ  ബിരുദം(ബി.ടെക്/ബിഇ അല്ലെങ്കിൽ തത്തുല്യം). നേടിയിരിക്കണം. 

മാനേജർ സെക്യൂരിറ്റി ഉദ്യോ​ഗാർത്ഥിക്ക് AICTE/UGC അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം. അപേക്ഷകളുടെ ഷോർട്ട്‌ലിസ്റ്റിംഗ്, തുടർന്ന് അഭിമുഖം അല്ലെങ്കിൽ എഴുത്ത് / ഓൺലൈൻ ടെസ്റ്റ് തുടർന്ന് അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 

ഉദ്യോഗാർത്ഥികൾ വെബ്‌സൈറ്റായ pnbindia.in സന്ദർശിച്ച് ലിങ്ക്  ലോഗിൻ ചെയ്ത് നിശ്ചിത അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് താഴെപ്പറയുന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേർഡ് പോസ്റ്റിൽ ട്രാൻസാക്ഷൻ നമ്പർ/UTR സഹിതം ബാങ്കിലേക്ക് അയയ്ക്കണം. നമ്പർ, ബാങ്കിന്റെ പേരും ട്രാൻസാക്ഷൻ തീയതിയും ഓൺലൈൻ ഫീസ് പേയ്‌മെന്റ് എന്നിവയുടെ കോപ്പികളും അപേക്ഷക്കൊപ്പം ഉണ്ടായിരിക്കണം. കൂടാതെ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് കവറിന്റെ പുറത്ത് വ്യക്തമാക്കിയിരിക്കണം. CHIEF MANAGER (RECRUITMENT SECTION), HRD DIVISION, PUNJAB NATIONAL BANK, CORPORATE OFFICE, PLOT NO 4, SECTOR 10, DWARKA, NEW DELHI -110075 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. 
 

click me!