പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം; ജൂലൈ 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

By Web Team  |  First Published Jul 20, 2022, 8:58 AM IST

2022-2023 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു.


തിരുവനന്തപുരം: 2022-2023 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള (plus one sports quota registration) പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.spotsr.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ (online registration) നടത്തിയതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷന്റെ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത കോപ്പി എന്നിവയുമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നേരിട്ടെത്തുകയോ അല്ലെങ്കില്‍ സ്വന്തം ഇ-മെയില്‍ ഐഡിയില്‍ നിന്നും sportsidukki21@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു നല്‍കണം. അഡ്മിഷന് 2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമെ പരിഗണിക്കൂ.  സ്‌കൂള്‍ തല മത്സരങ്ങള്‍ക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്പോര്‍ട്സ് അസ്സോസിയേഷന്‍ നടത്തുന്ന മത്സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വറുടെ ഒപ്പ് നിര്‍ബന്ധമാണ്. സ്പോര്‍ട്സ് മികവ് രജിസ്ട്രേഷനും, വെരിഫിക്കേഷനുമുള്ള അവസാന തീയതി ജൂലൈ 22.  ഫോണ്‍-9447243224, 8281797370, 04862-232499.

നീറ്റ് പരീക്ഷ തട്ടിപ്പ്: പ്രതിസ്ഥാനത്ത് ഡോക്ടർമാരും, സിബിഐ അന്വേഷണം പണം നൽകിയ മാതാപിതാക്കളിലേക്കും

Latest Videos

undefined

എം.ടെക് കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസലേഷണൽ എൻജിനിയറിംഗ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബി.ഇ./ബി.ടെക് ഡിഗ്രി എടുത്തവർക്ക് അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടികളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏതാനും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യം ഇതിനും ബാധകമായിരിക്കും. ഗേറ്റ് (GATE) യോഗ്യത ഉള്ളവർക്ക് എ.ഐ.സി.ടി.ഇയുടെ യുടെ സ്‌കോളർഷിപ്പ് ലഭിക്കും. ആഗസ്റ്റ് 18 ആണ് അവസാന തീയതി. വിശദവിവരങ്ങൾക്ക്: www.tplc.gecbh.ac.in / www.gecbh.ac.in, 7736136161/ 9995527866/ 9995527865.

NEET : നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിച്ച് പരിശോധന : അഞ്ച് പേർ അറസ്റ്റിൽ

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ എഴുത്തു പരീക്ഷ
കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജറിന്റെ 2022ലെ എഴുത്തു പരീക്ഷ  സെപ്റ്റംബർ 24, 25 തീയതികളിൽ നടക്കും. പരീക്ഷയ്ക്കുള്ള അപേക്ഷയും പരീക്ഷാ ഫീസും പിഴ കൂടാതെ  ആഗസ്റ്റ് 5 വരെയും പിഴയോടെ ആഗസ്റ്റ് 12 വരെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.niyamasbha.org.

click me!