പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഇടപെടൽ; എയ്ഡഡ് മാനേജ്മെന്റുകൾക്ക് അധിക സീറ്റ് അനുവദിക്കും: മന്ത്രി 

By Web Team  |  First Published Jul 9, 2023, 10:56 AM IST

പഞ്ചായത്ത്, താലൂക്ക് അടിസ്ഥാനത്തിലെ സീറ്റ് കുറവിന് അനുസരിച്ചാകും പുതിയ സീറ്റുകൾ അനുവദിക്കുക.


തിരുവന്തപുരം: മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ലഭിച്ചില്ലെന്ന പ്രശ്നം ഗുരുതരമായി ഉയർന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടൽ. ജൂലൈ 16 ന് ശേഷം എയിഡഡ് മാനേജ്മെന്റിന് അധിക സീറ്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പഞ്ചായത്ത്, താലൂക്ക് അടിസ്ഥാനത്തിലെ സീറ്റ് കുറവിന് അനുസരിച്ചാകും പുതിയ സീറ്റുകൾ അനുവദിക്കുക. വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ സമരവുമായി രംഗത്ത് വരിക എന്നത് രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നായിരുന്നു സീറ്റുമായി ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനകളുടെ സമരത്തോട് മന്ത്രിയുടെ പ്രതികരണം.

Latest Videos

undefined

പ്ലസ് വൺ സീറ്റിൽ മലബാറിനോട് അവഗണനയില്ലെന്നും മന്ത്രി ആവർത്തിച്ചു. വിദ്യാർഥികളുടെ പ്രശ്നത്തിൽ രാഷ്ട്രീയം കാണരുത്. പ്രശ്നം പരിഹരിക്കപ്പെടും. പ്ലസ് വൺ സീറ്റ് വിഷയം ശാശ്വത പരിഹാരം വേണമെന്നാണ് സർക്കാരും ആഗ്രഹിക്കുന്നത്. സപ്ലിമെന്ററി അലോട്ടിന് ശേഷം, 16 ന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. 

ലീഗിനെ അടർത്താൻ സിപിഎം ശ്രമം, സെമിനാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗം; ആശങ്കയില്ലെന്നും മുരളീധരൻ

 

 

 

 

 

click me!