പിജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി; ജൂലൈ 15 ന് മുമ്പ് അപേക്ഷിക്കണം

By Web Team  |  First Published Jul 12, 2022, 10:30 AM IST

അവസാന വർഷ പരീക്ഷയെഴുതിയിരിക്കുന്നവർക്കും അപേക്ഷിക്കാം. അവസാന സെമസ്റ്റർ/ വർഷം വരെയുള്ള പരീക്ഷയുടെ ഒറിജിനൽ മാർക്ക് ലിസ്റ്റുകൾ കൗൺസിലിംഗ്/ പ്രവേശന തീയതിയിൽ ഹാജരാക്കണം. 


തിരുവനന്തപുരം:  ഐ.എച്ച്.ആർ.ഡിക്കു (IHRD) കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ എം.ടെക് ഡിഗ്രി/ എം.സി.എ/ ബി.എസ്‌സി/ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷയെഴുതിയിരിക്കുന്നവർക്കും അപേക്ഷിക്കാം. അവസാന സെമസ്റ്റർ/ വർഷം വരെയുള്ള പരീക്ഷയുടെ ഒറിജിനൽ മാർക്ക് ലിസ്റ്റുകൾ കൗൺസിലിംഗ്/ പ്രവേശന തീയതിയിൽ ഹാജരാക്കണം. 

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസ്.  ജനറൽ വിഭാഗത്തിന് 150 രൂപയും സംവരണവിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷഫീസ്.  അപേക്ഷഫീസ്  ഡി.ഡി ആയോ ഓൺലൈൻ പേയ്‌മെന്റ് മുഖേനയോ നൽകാം. അപേക്ഷ  ഫോറം ഐ.എച്ച്.ആർ.ഡി. വെബ്‌സൈറ്റ് www.ihrd.ac.in ൽ നിന്നോ കോളേജ് വെബ്‌സൈറ്റ് www.cek.ac.in ൽ നിന്നോ ഡൗൺലോഡ് ചെയ്യാം. താല്പര്യമുള്ളവർ ജൂലൈ 15 മുൻപായി പ്രിൻസിപ്പാൾ, കോളേജ് ഓഫ് എൻജിനിയറിങ് കല്ലൂപ്പാറ, കടമാൻകുളം. പി.ഒ, കല്ലൂപ്പാറ, തിരുവല്ല- 689583 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9447402630, 0469-2677890, 2678983, 8547005034, www.ihrd.ac.in, www.cek.ac.in.

Latest Videos

അയാട്ട എയർപോർട്ട് ഓപ്പറേഷൻസ് കോഴ്‌സ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) അയാട്ട എയർപോർട്ട് ഓപ്പറേഷൻസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kittsedu.org, 9446068080.


 

click me!