ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം; അപേക്ഷ നടപടികൾ അറിയാം

By Web Team  |  First Published Jul 28, 2022, 11:50 AM IST

2022-23 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ/ ഓഫ് ലൈൻ വഴി പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 


കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ (IHRD Colleges) (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ (calicut university) അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 2768320, 8547005044), താമരശ്ശേരി (0495-2223243, 8547005025), വട്ടംകുളം (0494-2689655, 8547006802), മുതുവള്ളൂർ (0483-2963218, 8547005070, 7736913218), വടക്കാഞ്ചേരി (0492-2255061, 8547005042), അഗളി (04924-254699, 9447159505), നാട്ടിക (0487-2395177, 8547005057), ചേലക്കര (0488-4227181, 295181, 8547005064), കൊടുങ്ങലൂർ (0480-2816270, 8547005078) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ/ ഓഫ് ലൈൻ വഴി പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ജൂലൈ 28നു രാവിലെ 10  മുതൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350രൂപ) രജിസ്‌ട്രേഷൻ ഫീസ്  ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

Latest Videos

പൈനാവ് കേന്ദ്രത്തിലെ ഐ.എച്ച്.ആർ.ഡി കോഴ്‌സുകൾ
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന താഴെപറയുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ജൂലൈ 31 വരെ ദീർഘിപ്പിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.എ  2 സെമസ്റ്റർ) ഡിഗ്രിയാണ് യോഗ്യത. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ 1 സെമസ്റ്റർ) പ്ലസ്ടുവാണ് യോഗ്യത. അഡ്വാൻസ്ഡ്  ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് (എ.ഡി.ബി.എം.ഇ  1 സെമസ്റ്റർ) Pass in Degree in Electronics or allied subjects / Three year Diploma. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (CCL iSc) പത്താം ക്ലാസ് പാസായിരിക്കണം. അവസാന തീയതി ജൂലൈ 31. SC/ST/OEC/OBC(H) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക്  ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. https://forms.gle/axtYrThGgfTFDTsq8 ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in സന്ദർശിക്കുക, 04862 232 246/ 297 617, 8547005084, 9495276791  എന്നീ നമ്പറുകളിൽ വിളിക്കുക.

കിറ്റ്‌സിൽ എം.ബി.എ കോഴ്‌സ്
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്. കേരള സർവ്വകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരമുള്ള കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ ജൂലൈ 30ന് മുമ്പ് www.kittsedu.org വെബ്‌സൈറ്റിൽ അപേക്ഷിക്കണം.

അംഗീകൃത  സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദവും CAT/KMAT/CMAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ സൗകര്യവും  നൽകുന്ന കോഴ്‌സിൽ പ്ലെയിസ്‌മെന്റ് സൗകര്യവും നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9446529467/ 9447013046/ 0471-2327707.
 

click me!