കേരള ഡിജിറ്റൽ സർവ്വകലാശാലയിൽ ബിരു​​​​ദാനന്തര ബിരുദ കോഴ്സുകൾക്ക് ജൂൺ 26 വരെ അപേക്ഷ

By Web Team  |  First Published Jun 11, 2022, 4:40 PM IST

കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ്, ഇലക്‌ട്രോണിക് പ്രോഡക്റ്റ് ഡിസൈന്‍(ഫഌ്‌സിബിള്‍ മോഡ്) എന്നീ വിഭാഗങ്ങളില്‍ എം.ടെക്കിന് അപേക്ഷിക്കാം. 


തിരുവനന്തപുരം: കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ (Kerala Digital University) ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് (PG Courses Admission) ജൂണ്‍ 26 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ജൂലായ് 3ന് നടക്കാനിരിക്കുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നിശ്ചയിക്കുന്നത്. എം.ടെക്., എം.എസ്‌സി., എം.ബി.എ., പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനും duk.ac.in/admissions/2022/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ്, ഇലക്‌ട്രോണിക് പ്രോഡക്റ്റ് ഡിസൈന്‍(ഫഌ്‌സിബിള്‍ മോഡ്) എന്നീ വിഭാഗങ്ങളില്‍ എം.ടെക്കിന് അപേക്ഷിക്കാം. കംപ്യൂട്ടര്‍ സയന്‍സ്, ഇക്കോളജി എന്നീ വിഭാഗങ്ങളിലാണ് എം.എസ്‌സി. കോഴ്‌സുകള്‍. വിവിധ ബ്രാഞ്ചുകളിലുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ഫ്‌ലെക്‌സിബിള്‍), പി.ജി. ഡിപ്ലോമ ഇന്‍ ഇഗവേണന്‍സ് എന്നിവയ്ക്കും അപേക്ഷിക്കാം. 

Latest Videos

സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാരിന് ഐടി സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കായി ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്മെന്റ് എന്നീ മേഖലകളിൽ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഊന്നൽ നൽകുന്ന ഇ-ഗവേണൻസിലെ പിജി ഡിപ്ലോമ കോഴ്സും വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 

തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയിലെയും ടെക്‌നോപാർക്ക് ഫേസ് I കാമ്പസുകളിലെയും DUK യുടെ കാമ്പസുകളിലായാണ് അക്കാദമിക് പ്രോഗ്രാമുകൾ നടത്തുന്നത്. അപേക്ഷകൾ ജൂൺ 26 വരെ https://duk.ac.in/admission എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. ജൂലൈ 3-ന് നടക്കാനിരിക്കുന്ന ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (DUAT) - പ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം. കോഴ്‌സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ക്ലാസുകൾ ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും.

click me!