സർവകലാശാലാ പഠനവിഭാഗങ്ങളിലെ 11-ന് തുടങ്ങാൻ നിശ്ചയിച്ച രണ്ടാം സെമസ്റ്റർ പി ജി ഏപ്രിൽ 2022 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി.
കാലിക്കറ്റ് സർവ്വകലാശാല കോഴ്സുകളിലേക്കുള്ള പ്രവേശനം, പരീക്ഷാ തീയതി, പരീക്ഷാ ഫലം മറ്റ് വാർത്തകൾ എന്നിവ അറിയാം
പ്രബന്ധങ്ങൾ ക്ഷണിച്ചു
undefined
കാലിക്കറ്റ് സർവകലാശാലാ മലയാള-കേരള പഠനവിഭാഗം കേരള ചലച്ചിത്ര അക്കാദമിയുമായി ചേർന്ന് നവംബർ മൂന്നാം വാരത്തിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. സിനിമ-സാഹിത്യം-സങ്കേതം എന്ന വിഷയത്തിലാണ് സെമിനാർ. യൂനികോഡിൽ തയ്യാറാക്കിയ പ്രബന്ധങ്ങൾ നവംബർ ഒന്നിനകം draparna@uoc.ac.in എന്ന ഇ-മെയിലിൽ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾക്കായിരിക്കും അവതരണാനുമതി. ഫോൺ 9074692622.
ഹിന്ദി പി എച്ച് ഡി പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പി എച്ച് ഡി പ്രവേശന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ സർവകലാശാലാ പഠനവിഭാഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷയുടെ പകർപ്പും ഗവേഷണ വിഷയം, പഠനരീതി എന്നിവ വ്യക്തമാക്കുന്ന സിനോപ്‌സിസും സഹിതം 15-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പഠനവിഭാഗത്തിൽ ഹാജരാകണം.
ഇന്റഗ്രേറ്റഡ് പി ജി പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പി ജി പ്രവേശനത്തിനായി ലേറ്റ് രജിസ്‌ട്രേഷനു ശേഷമുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ റാങ്ക് നില പരിശോധിക്കാം. നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജുകൾ മെറിറ്റ് അടിസ്ഥാനത്തിൽ നേരിട്ടാണ് പ്രവേശനം നടത്തുന്നത്.
എം എസ് സി ഫുഡ്‌സയൻസ് ആന്റ് ടെക്‌നോളജി സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസിൽ സ്വാശ്രയ എം എസ് സി ഫുഡ്‌സയൻസ് ആന്റ് ടെക്‌നോളജിക്ക് സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി എസ് സി ഫുഡ്‌സയൻസ് ആന്റ് ടെക്‌നോളജി പാസായ കേപ്പ് രജിസ്‌ട്രേഷൻ ഐ ഡിയുള്ളവർ ആവശ്യമായ രേഖകൾ സഹിതം 11-ന് കാലത്ത് 10.30-ന് സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസിൽ ഹാജരാകണം. എൻ ആർ ഐ ക്വാട്ടയിലുള്ള രണ്ട് ഒഴിവുകളിലേക്ക് താൽപര്യമുള്ളവരും അന്നേ ദിവസം ഹാജരാകണം. ഫോൺ 0494 2407345.
പരീക്ഷ മാറ്റി
പരീക്ഷാ അപേക്ഷ
ആറാം സെമസ്റ്റർ ബി ടെക്, പാർട്ട് ടൈം ബി ടെക് ഏപ്രിൽ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്കും 1, 2 സെമസ്റ്റർ ബി ആർക്ക് ഏപ്രിൽ 2022 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്കും പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ ഫലം
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എം കോം ഏപ്രിൽ 2021 പരീക്ഷയുടെ തടഞ്ഞു വെച്ച പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.