1500 സർവയർമാരെയും 3200 ഹെൽപർമാരെയും കരാർ അടിസ്ഥാനത്തിൽ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കുന്നതിന് സർവേ ഡയറക്ടർക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ 1550 വില്ലേജുകളുടെ ഡിജിറ്റൽ റീസർവേ (digital resurvey) പദ്ധതിയുടെ ഒന്നാം ഘട്ടം വേഗത്തിൽ പൂർത്തിയാക്കാനായി 1500 സർവയർമാരെയും 3200 ഹെൽപർമാരെയും കരാർ അടിസ്ഥാനത്തിൽ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കുന്നതിന് സർവേ ഡയറക്ടർക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. ജില്ലാ അടിസ്ഥാനത്തിലാണ് നിയമിക്കുക. ജില്ലാ കളക്ടർ ആയിരിക്കും നിയമനാധികാരി. എസ്. എസ്. എൽ. സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. മൂന്നു മാസത്തെ ചെയിൻ സർവേ, സർവേ ടെസ്റ്റ് ലോവർ സർട്ടിഫിക്കറ്റ്, സർവേയർ ട്രേഡിൽ ഐ. ടി. ഐ സർട്ടിഫിക്കറ്റ്, എം. ജി. ടി. ഇ/ കെ. ജി. ടി. ഇ, ഡിപ്‌ളോമ ഇൻ സിവിൽ എൻജിനിയറിങ്, ഡിപ്‌ളോമ ഇൻ ക്വാണ്ടിറ്റി സർവേയിംഗ് ആന്റ് കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ്, മോഡേൺ സർവേ കോഴ്‌സ് സർട്ടിഫിക്കറ്റ് എന്നിവയിലൊരു യോഗ്യതയും സർവേയർക്ക് ഉണ്ടായിരിക്കണം. സർക്കാർ, അർദ്ധ സർക്കാർ സേവനത്തിലുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല. നിയമിക്കപ്പെടുന്നവരുടെ ഭാഗത്തു നിന്ന് വീഴ്ച ബോധ്യപ്പെട്ടാൽ കരാർ റദ്ദാക്കും.
പരീക്ഷ പേ ചര്‍ച്ച അടുത്തമാസം ഒന്നിന് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിക്കും
ഏപ്രില്‍ ഒന്നിന് നടക്കുന്ന പരീക്ഷ പേ ചര്‍ച്ചയുടെ അഞ്ചാമത് രാജ്യാന്തര ആശയ വിനിമയ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളുമായി അധ്യാപകരുമായും രക്ഷിതാക്കളുമായും സംവദിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. യുവാക്കളുടെ പിരിമുറുക്കം കുറയ്ക്കുന്നതിനായി പ്രധാനമന്ത്രി നയിക്കുന്ന എക്‌സാം വാരിയേഴ്‌സ് എന്ന പദ്ധതിയുടെ ഭാഗമാണ് പരീക്ഷ പേ ചര്‍ച്ച.