ഫയൽ അദാലത്ത്; ആ​ഗസ്റ്റ് 26 ന് പരീ​ക്ഷഭവൻ സേവനങ്ങൾ ലഭ്യമല്ലെന്ന് കാലിക്കട്ട് യൂണിവേഴ്സിറ്റി

By Web Team  |  First Published Aug 25, 2022, 10:24 AM IST

അടിയന്തിര സാഹചര്യങ്ങളിൽ പരീക്ഷാഭവൻ സന്ദർശിക്കുകയാണെങ്കിൽ വിദ്യാർത്ഥികൾ ഹാൾടിക്കറ്റ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളും, അത്യാവശ്യം  ബോധ്യപ്പെടുത്തുന്ന രേഖകളും ഹാജരാക്കേണ്ടതാണ്.



കോഴിക്കോട്: ഫയലുകൾ  തീർപ്പാക്കുന്നതിനായുള്ള  അദാലത്ത് നടത്തുന്നതിനാൽ ഓഗസ്റ്റ് 26-ന്‌ പരീക്ഷാഭവൻ സേവനങ്ങളിൽ നിയന്ത്രണം. അദാലത്തിനല്ലാത്ത വിദ്യാർഥികൾ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ ഒഴികെ പരീക്ഷാ ഭവൻ സന്ദർശിക്കരുതെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. . അന്വേഷണങ്ങൾക്കായി വിദ്യാർഥികൾ സർവ്വകലാശാല വെബ്സൈറ്റിൽ നൽകിയിരിക്കുന്ന സുവേഗ നമ്പറിൽ ബന്ധപ്പെടുകയോ മറ്റ് ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയോ ചെയ്യുകയും അപേക്ഷകൾ തപാൽ വഴിയോ ഓൺലൈനായോ  സമർപ്പിക്കുകയും ചെയ്യേണ്ടതാണ്. അടിയന്തിര സാഹചര്യങ്ങളിൽ പരീക്ഷാഭവൻ സന്ദർശിക്കുകയാണെങ്കിൽ വിദ്യാർത്ഥികൾ ഹാൾടിക്കറ്റ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളും, അത്യാവശ്യം  ബോധ്യപ്പെടുത്തുന്ന രേഖകളും ഹാജരാക്കേണ്ടതാണ്.

സർക്കാർ നിർദേശിച്ച ഫയൽ തീർപ്പാക്കൽ പരിപാടിയുടെ ഭാഗമായിട്ടാണ് കാലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവൻ അദാലത്ത് നടത്തുന്നത്. വിദ്യാർഥികൾ നേരിട്ടു ഹാജരാകേണ്ട പരീക്ഷാ ക്രമക്കേട് സംശയിക്കുന്ന പരാതികൾ ഉൾപ്പെടെയുള്ളവയാണ്  26‌ - ന് രാവിലെ 10 മണിക്ക് പരിഗണിക്കുക. സർവകലാശാലാ സെമിനാർ കോംപ്ലക്സിലാണ് അദാലത്ത്. നാലു വർഷത്തോളമായി കെട്ടിക്കിടക്കുന്ന പരാതികൾ വരെയുണ്ട്.  ഫയൽ തീർപ്പാക്കലിൻ്റെ ആദ്യഘട്ടത്തിൽ പ്രത്യേക പരിശ്രമത്തിലൂടെ അയ്യായിരത്തോളം ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റുകൾ അപേക്ഷകർക്ക് നൽകിയിരുന്നു.

Latest Videos

പരീക്ഷ ഭവനിലെത്തുന്ന വിദ്യാർത്ഥികൾക്കായി ഹെൽപ് ഡെസ്ക് സംവിധാനം ആരംഭിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി

എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് 29ന് രാവിലെ 10 മണിക്ക്  ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ തസ്തികളിലേക്ക് കൂടിക്കാഴ്ച നടത്തും. കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ, ഇൻഷൂറൻസ് മാനേജർ യോഗ്യത ബിരുദം ), അപ്രന്റീസ് ട്രെയിനി (യോഗ്യത ബിരുദം / ഡിപ്ലോമ) പ്ലാനിംങ്ങ് അഡ്വൈസർ (യോഗ്യത പ്ലസ് ടു തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങൾക്ക് 0495-2370176. calicutemployabilitycentre  facebook പേജ് സന്ദർശിക്കുക.

അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നാൽപ്പതിനായിരം രൂപയോ അതിൽ താഴെയോ വാർഷിക വരുമാനമുള്ള കുടുംബത്തിലെ 2022-23 വർഷം 8 മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവാരമുള്ള ട്യൂട്ടോറിയൽ സ്ഥാപനത്തിൽ ചേർന്ന് ട്യൂഷൻ നൽകുന്നതിനും എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി കോഴ്സുകൾക്ക് പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ട്യൂട്ടോറിയൽ സ്ഥാപനത്തിൽ ചേർന്ന് പഠിക്കുന്നതിനുമുള്ള ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ടൂട്ടോറിയൽ ഗ്രാന്റ്) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ സി ബ്ലോക്ക് നാലാം നിലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ട്രൈബൽ ഡിവലപ്മെന്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും കൂടുതൽ വിവരങ്ങൾക്ക് : 0495 2376364.

click me!