‍ഡിജിറ്റൽ ലോകത്ത് കുട്ടികളെത്തുമ്പോൾ രക്ഷിതാക്കളും ശ്രദ്ധിക്കണം; ശ്രദ്ധേയമായി സൈക്കോളജിസ്റ്റിന്റെ കുറിപ്പ്

By Web Team  |  First Published Jun 1, 2021, 11:16 PM IST

ഡിജിറ്റൽ അധ്യയനം നടക്കുമ്പോഴും കുഞ്ഞുങ്ങൾ അക്ഷരലോകത്തേക്ക് കടക്കുമ്പോഴും അവർക്ക് നഷ്ടപ്പെടുന്നത് സാമൂഹിക ഇടപെടലിന്റെ ആദ്യ പാഠങ്ങളാണ്. 


തിരുവനന്തപുരം: ജൂൺ ഒന്നിന് മഴയുടെ അകമ്പടിയോടെ സ്കൂളിലെത്തി അധ്യയന വർഷം ആരംഭിച്ചിരുന്ന പതിവല്ല ഇത്തവണയുള്ളത്. ഡിജിറ്റൽ അധ്യയനത്തിന്റെ ലോകത്തിലേക്കാണ് ഇന്നത്തെ കു‍ഞ്ഞുങ്ങൾക്ക് കടന്നു ചെല്ലേണ്ടി വരുന്നത്. സ്കൂളിലെ വിശാലതയിൽ നിന്നും മൊബൈൽ സ്ക്രീനിലെ ഇത്തിരി ചതുരത്തിലേക്ക് കുഞ്ഞുങ്ങൾ ഒതുങ്ങിപ്പോകുന്നു.  ഡിജിറ്റൽ അധ്യയനം നടക്കുമ്പോഴും കുഞ്ഞുങ്ങൾ അക്ഷരലോകത്തേക്ക് കടക്കുമ്പോഴും അവർക്ക് നഷ്ടപ്പെടുന്നത് സാമൂഹിക ഇടപെടലിന്റെ ആദ്യ പാഠങ്ങളാണ്. ഈ ‍ഡിജിറ്റൽ ലോകത്തേക്ക് കുഞ്ഞുങ്ങളെ കൂട്ടികൊണ്ട് പോകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതും കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതുമായ കാര്യങ്ങളും  ഏറെയാണ്. അത്തരം ചില കാര്യങ്ങളെക്കുറിച്ച് വിശദമാക്കുകയാണ് സൈക്കോളജിസ്റ്റായ വാണിദേവി ഫേസ്ബുക്ക് കുറിപ്പിലൂടെ. 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

Latest Videos

undefined

വീണ്ടും ഒരു സ്കൂൾ കാലം കൂടി. ഒരു പുതിയ അദ്ധ്യയന വർഷം ഇന്നാരംഭിച്ചു. രണ്ട് വർഷം മുൻപ്  വരെ പുതിയ ഉടുപ്പും പുതുമണം മാറാത്ത പുസ്തകങ്ങളുമായി പുത്തൻ കൂട്ടുകാരെ കാണാൻ സന്തോഷത്തോടെ തുള്ളിച്ചാടി പോയിരുന്ന കുട്ടികൾ. ആദ്യമായി സ്കൂളിൽ പോകുന്നതിന്റെ കൗതുകവും അമ്മയുടെ കരവലയത്തിന്റെ സുരക്ഷയിൽ നിന്നും ആദ്യമായി അകന്നു നിൽക്കേണ്ടി വരുന്നതിന്റെ ആശങ്കകളും... കണ്ണിലൂടെ അണപൊട്ടി ഒഴുകുന്ന കണ്ണുനീരുമായി എത്തുന്ന കുരുന്നുകൾ.  അവരെ സന്തോഷിപ്പിക്കാനും സാന്ത്വനിപ്പിക്കാനുമായി നടത്തുന്ന പ്രവേശനോത്സവങ്ങൾ.  ആരവങ്ങളും ചിണുങ്ങലുകളും.  സ്കൂളിൽ തന്റെ കുഞ്ഞ്, ആദ്യ ദിവസം എങ്ങനെയെന്നതു കാണാൻ ആകാംക്ഷയോടെ കാത്തു നിൽക്കുന്ന രക്ഷിതാക്കളും നിറഞ്ഞ സ്കൂൾ അങ്കണങ്ങൾ.

എന്നാൽ ഈ പതിവു കാഴ്ചകളൊക്കെ തെറ്റിച്ചാണ് ഇന്ന് ഒരു കൂട്ടം കുരുന്നുകളെ കൂടി Digital ലോകത്തേക്ക് കൈപിടിച്ച് നടത്തിയിരിക്കുന്നത്. ഡിജിറ്റൽ അധ്യയനം നടക്കുമ്പോഴും കുഞ്ഞുങ്ങൾ അക്ഷരലോകത്തേക്ക് കടക്കുമ്പോഴും അവർക്ക് നഷ്ടപ്പെടുന്നത് സാമൂഹിക ഇടപെടലിന്റെ ആദ്യ പാഠങ്ങളാണ്. ഈ Digital ലോകത്തേക്ക് കുഞ്ഞുങ്ങളെ കൂട്ടികൊണ്ട് പോകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതും കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതുമായ കാര്യങ്ങളും  ഏറെയാണ്.

ഏറ്റവും പ്രധാനം Screen ഉപയോഗം എന്തിന്, എങ്ങനെ എന്നുളളതാണ്. ഉത്തരവാദിത്വത്തോടെ screen ഉപയോഗിക്കുക. എന്ത് ആവശ്യത്തിനാണോ നിങ്ങൾ കുട്ടികൾക്ക് Screen അനുവദിച്ചത് അതായത് പഠനത്തിനാണെങ്കിൽ അതിനായി മാത്രം ഉപയോഗിക്കുക. അത് പതിയെ പാട്ട് കേൾക്കാനും video കാണാനും Game കളിക്കുന്നതിനും ഒക്കെ ആയി മാറാതിരിക്കാൻ ആദ്യ ദിവസം മുതൽ തന്നെ പഠനം കഴിഞ്ഞാൽ Screen off ആക്കി മാറ്റിവയ്കണം എന്നൊരു ശീലം കൊണ്ട് വരേണ്ടതുണ്ട്. കഴിയുമെങ്കിൽ Mobile നെ കാളും, tab ന്നെക്കാളും പഠനത്തിന് ലാപ്ടോപ് തന്നെയാണ് ആണ് നല്ലത്. എന്നാൽ എല്ലാവർക്കും സാമ്പത്തികമായി Laptop വാങ്ങാൻ സാധിക്കണം എന്നില്ല.
അങ്ങനെയെങ്കിൽ  Mobile, tab എന്നിവ ഉപയോഗിക്കുമ്പോൾ കൃത്യമായി Mobile stand -ൽ കണ്ണിന് നേരെ വച്ച് തന്നെ ഉപയോഗിക്കാൻ ശീലിപ്പിക്കേണ്ടതാണ്. മേശയും കസേരയും പഠനത്തിനായി ക്രമീകരിക്കേണ്ടതും അത്യാവശ്യമാണ്. കിടന്നോ, കട്ടിലിലിൽ ഇരുന്നോ ക്ലാസ്സ് കേൾക്കാൻ അനുവദിക്കരുത്.

ഏറ്റവും കുറഞ്ഞ screen brightness   ഉപയോഗിക്കുന്നതും ശീലിപ്പിക്കേണ്ടതാണ്. Speaker ന് പകരം Head set ഉപയോഗിക്കുണ്ടെങ്കിൽ ഇയർ പ്ലഗ്ഗുകൾ ഒഴിവാക്കുക. ചെറിയുടെ പുറമെ കവർ ചെയ്തിരിക്കുന്ന Head set മാത്രം ഉപയോഗിക്കുക. കുട്ടികൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടി ക്രമീകരിച്ചവ ഉപയോഗിക്കാൻ പറ്റിയാൽ അതാണ് ഉത്തമം.

കുട്ടികൾ ക്ലാസ്സ് അറ്റൻഡ് ചെയ്യുന്ന സമയം മുതിർന്നവർ പരമാവധി കൂടെ ഇരിക്കാൻ ശ്രമിക്കുക. Note book-ൽ എഴുതാൻ കൊടുക്കുന്നവ കഴിയുമെങ്കിൽ വീട്ടിൽ ഒരു Board വെച്ച് അതിലോ അല്ലെങ്കിൽ വേറൊരു പുസ്തകത്തിൽ എഴുതി നൽകുകയോ ചെയ്യുക. Scree നോക്കി എഴുതുന്നതിലും ആരോഗ്യകരം ആയിരിക്കും ഇത്. മുറിയിലെ പ്രകാശം,  മറ്റു ശബ്ദങ്ങൾ എന്നിവ ക്രമീകരിക്കുക.

ക്ലാസിൽ കയറുന്നതിന് മുൻപ്  ഭക്ഷണം കഴിച്ചിരിക്കണം. വീട്ടിലാണല്ലോ എന്നു കരുതി ക്ലാസിന് തൊട്ട് മുൻപ്  ഉണർന്ന് നേരെ ക്ലാസ്സിൽ കയറാം എന്ന തോന്നൽ ഉണ്ടാക്കാതെ പ്രഭാത കർമ്മങ്ങൾ ഒക്കെ ചിട്ടയായി തന്നെ ചെയ്ത് മാനസീകമായി ക്ലാസ്സിൽ കയറാനുള്ള തയ്യാറെടുപ്പ് നടത്തേണ്ടതാണ്.

കുട്ടികളുടെ കൂടെ ഇരുന്ന് class കേൾക്കുന്ന രക്ഷിതാക്കൾക്ക് പഠിപ്പിക്കുന്ന രീതിയിൽപല തെറ്റ് കുറ്റങ്ങളും ഒരു പക്ഷെ കണ്ടെത്താൻ പറ്റിയെന്ന് വരും. എന്നാലും ഒരു കാരണവശാലും അധ്യാപകരുടെ കുറ്റം കുട്ടികളുടെ മുന്നിൽ വച്ച് ചർച്ച ചെയ്യുകയോ കുട്ടികളോട് പറയുകയോ ചെയ്യരുത്. ക്ലാസ്സിലെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുകയും അരുത്. മറ്റു കുട്ടികളുമായി ചങ്ങാത്തം കൂടാനുള്ള അവസരം അധ്യാപകർ മുൻകൈ എടുത്ത് നൽകേണ്ടതും അത്യാവശ്യമാണ്. അതിനുള്ള സാഹചര്യം ഇല്ലെങ്കിൽ രക്ഷിതാക്കൾ തന്നെ മുൻ കൈ എടുത്ത് ക്ലാസ്സിലെ മറ്റു കൂടികളുടെ രക്ഷിതാക്കളുമായി ബന്ധം വയ്ക്കുകയും കുട്ടികൾ തമ്മിൽ ചങ്ങാത്തം കൂടുന്നതിനുള്ള അവസരം ഒരുക്കേണ്ടതുമാണ്. പഠനത്തോടൊപ്പം കളികളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാനും കുഞ്ഞുങ്ങളെ ശീലിപ്പിക്കണം.

പഠനത്തിന് ഉപയോഗിക്കുന്ന മൊബൈൽ അല്ലെങ്കിൽ ടാബിൽ പേരന്റ് കൺട്രോൾ ആപ്ലിക്കേഷനുകൾ ഉപയോഗിക്കണം. കുട്ടിയുടെ പ്രായം അനുസരിച്ച് മൊബൈൽ ഉപയോഗം നിയന്ത്രിക്കാനും നിരീക്ഷിക്കാനും രക്ഷിതാക്കൾക്ക് അതിലൂടെ സാധിക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും 
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!