സ്‌പെഷ്യൽ അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ജൂൺ 20ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി (proffessional diploma in pharmacy), ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് (paramedical courses) 2021-22 വർഷത്തെ സർക്കാർ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് (online registration) ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളജ്/ കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂൺ 18 മുതൽ 19ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കുകയും ചെയ്യണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും എൻ.ഒ.സി ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. സ്‌പെഷ്യൽ അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ജൂൺ 20ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം
നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്‌സായ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് മേക്കിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, ടാലി, ബ്യൂട്ടീഷ്യൻ, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്‌സുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി.പി.എൽ, എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാർഥികൾക്ക് 50 ശതമാനം ഫീസ് ഇളവ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 7559955644.