നിപ പ്രതിരോധം: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു

By Web Team  |  First Published Sep 16, 2023, 2:24 PM IST

അംഗൻവാടികൾ, കോച്ചിങ് സെന്ററുകൾ, മദ്രസ്സകൾ എന്നിവക്കും ഓൺലൈൻ ക്ലാസുകളായിരിക്കും.


കോഴിക്കോട്: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കോഴിക്കോട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ മാത്രമെന്ന് അറിയിപ്പ്. വിദ്യാർത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുതെന്നു കളക്ടറുടെ ഉത്തരവ് പുറപ്പെടുവിച്ചു. അംഗൻവാടികൾ, കോച്ചിങ് സെന്ററുകൾ, മദ്രസ്സകൾ എന്നിവക്കും ഓൺലൈൻ ക്ലാസുകളായിരിക്കും. അതേ സമയം പൊതു പരീക്ഷ മാറ്റമില്ലാതെ തുടരുമെന്നും അറിയിപ്പിലുണ്ട്. 

നിപ, നേരിടാന്‍ പൂര്‍ണ്ണസജ്ജമാണെന്ന് എറണാകുളം കളക്ടര്‍; 'ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പരിശോധിക്കും'

Latest Videos

undefined

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയിൽ കേന്ദ്ര സംഘം ഇന്നലെ സന്ദർശനം നടത്തിയിരുന്നു.

കോഴിക്കോട് പുതിയ കണ്ടെയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. ഫറോക് നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. 1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഒരാഴ്ച ക്ലാസുകൾ ഓൺലൈനാക്കി. 

നിപ: ഇതുവരെ 6 പോസിറ്റീവ് കേസുകൾ, 2 മരണം; 83 സാമ്പിളുകൾ നെഗറ്റീവ്, ഇന്ന് കൂടുതൽ ഫലം പുറത്തുവരും

 

click me!