ODEPC Recruitment : യുകെയിൽ നഴ്സാകാം, ഒഡെപെക് മുഖേന നിരവധി തൊഴിലസവരങ്ങൾ; വിശദാംശങ്ങളിവയാണ്...

By Web Team  |  First Published Jul 26, 2022, 10:14 AM IST

ഒ.ഡി.ഇ.പി.സി മുഖേന യുകെയിൽ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ആംബുലൻസ് സർവീസിൽ സീനിയർ ക്ലിനിക്കൽ അഡൈ്വസർ ഒഴിവുണ്ട്. 


തിരുവനന്തപുരം: ഒ.ഡി.ഇ.പി.സി (ODEPC Recruitment) മുഖേന യുകെയിൽ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ആംബുലൻസ് സർവീസിൽ (senior clinical advisor) സീനിയർ ക്ലിനിക്കൽ അഡൈ്വസർ ഒഴിവുണ്ട്. നഴ്സിംഗ് ഡിഗ്രിയും പ്രമുഖ ആശുപത്രികളിൽ ഐസിയു, എമർജൻസി, ക്യാഷ്വാലിറ്റി മേഖലകളിൽ ഏതെങ്കിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള, ഐഇഎൽടിഎസ്/ഒഇടി ടെസ്റ്റിൽ എൻഎംസി നിഷ്‌കർഷിക്കുന്ന സ്‌കോർ നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും ഐഇഎൽടിഎസ്/ഒഇടി സ്‌കോർഷീറ്റും hor@odepc.in ൽ അയക്കണം. അവസാന തീയതി ആഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in സന്ദർശിക്കുക.

നഴ്‌സുമാർക്ക് അവസരം
യു.കെയിലെ പ്രമുഖ ആശുപത്രികളിൽ നിയമനത്തിനായി നഴ്‌സിംഗ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രികളിൽ ഐ.സി.യു, എമർജൻസി, ഓപ്പറേഷൻ തിയറ്റർ, ഒ.പി.ഡി മെഡിക്കൽ ആൻഡ് സർജിക്കൽ മേഖലകളിൽ ഏതിലെങ്കിലും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികളൾ IELTS/ OET ടെസ്റ്റിൽ എൻ.എം.സി നിഷ്‌കർഷിക്കുന്ന സ്‌കോർ നേടിയിരിക്കണം. താത്പര്യമുള്ളവർ ആഗസ്റ്റ് 15ന് മുമ്പ് വിശദമായ ബയോഡേറ്റയും IELTS/ OET സ്‌കോർഷീറ്റും glp@odepc.in എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in.

Latest Videos

യു.എ.ഇ.യിലെ സ്‌കുളിലേക്ക് നിയമനം
യു.എ.ഇ.യിലെ അബുദാബിയിലുള്ള ഇന്ത്യൻ സി.ബി.എസ്.സി. സ്‌കൂളിൽ നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു
ഫിസിക്കൽ എഡ്യൂക്കേഷൻ (പ്രൈമറി & സെക്കൻഡറി ലെവൽ), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക് എഡ്യുക്കേഷൻ (സെക്കൻഡറി), അറബിക് (സെക്കൻഡറി) വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അതത് വിഷയങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദവും സി.ബി.എസ്.ഇ സ്‌കൂളിൽ കുറഞ്ഞത് രണ്ട് വർഷത്തെ അധ്യാപന പരിചയവും ഉണ്ടായിരിക്കണം.
ലൈബ്രേറിയൻ തസ്തികയ്ക്ക് ലൈബ്രറി സയൻസിൽ ബിരുദവും സി.ബി.എസ്.ഇ സ്‌കൂളിൽ രണ്ട് വർഷത്തെ അധ്യാപന പരിചയവും അഭികാമ്യം.

സപ്പോർട്ട് സ്റ്റാഫ് തസ്തികയ്ക്ക് പത്താംക്ലാസ് വിജയിച്ചിരിക്കണം. ടീച്ചർ അസിസ്റ്റന്റ് ഒഴിവിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 45 വയസ്. എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിർബന്ധം. ആകർഷകമായ ശമ്പളം, സൗജന്യ താമസം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ് തുടങ്ങി യു.എ.ഇ തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 31ന് മുമ്പ് വിശദമായ ബയോഡേറ്റ jobs@odepc.in ൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in.  ഫോൺ: 0471-2329441/42, 7736496574.

click me!