കേന്ദ്രസർവകലാശാലകളിലെ ബിരുദ, പിജി പ്രവേശനത്തിനാണ് ഇക്കുറി പൊതുപരീക്ഷ നടപ്പാക്കിയത്. ബിരുദ പ്രവേശനത്തിനുള്ള പരീക്ഷയുടെ ആദ്യഘട്ടം ജൂലായ് മാസത്തിൽ പൂർത്തിയായിരുന്നു
ദില്ലി: കേന്ദ്രസർവകലശാലയിലെ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ സിയുഇടിയിൽ ആശയക്കുഴപ്പം. തുടർച്ചയായ മൂന്നാം ദിവസവും പല സെൻ്ററുകളിലേയും പരീക്ഷ മാറ്റിയത് വിദ്യാർത്ഥികളെ വലച്ചിരിക്കുകയാണ്. സാങ്കേതിക പ്രശ്നം കാരണം ഓണ്‍ലൈന്‍ പരീക്ഷ മാറ്റിവെക്കുകയാണെന്നാണ് എൻടിഎയുടെ വിശദീകരണം.
കേന്ദ്രസർവകലാശാലകളിലെ ബിരുദ, പിജി പ്രവേശനത്തിനാണ് ഇക്കുറി പൊതുപരീക്ഷ നടപ്പാക്കിയത്. ബിരുദ പ്രവേശനത്തിനുള്ള പരീക്ഷയുടെ ആദ്യഘട്ടം ജൂലായ് മാസത്തിൽ പൂർത്തിയായിരുന്നു. രണ്ടാംഘട്ടം ഈ മാസമാണ് തുടങ്ങിയത്. മൂന്നൂറ് നഗരങ്ങളിലായി 480 സെന്റുകളിലാണ് പരീക്ഷ നടക്കുന്നത്. എന്നാൽ തുടങ്ങിയ തീയ്യതി മുതൽ അടിമുടി ആശയക്കുഴപ്പമാണ് പരീക്ഷാ നടത്തിപ്പിലുള്ളത്.
കഴിഞ്ഞ രണ്ട് ദിവസം പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികൾ അറിഞ്ഞത് പരീക്ഷ സെൻ്ററിൽ എത്തിയ ശേഷമാണ്. ഇന്നലെ മാത്രം 17 സംസ്ഥാനങ്ങളിലായി 27 ഇടങ്ങളിൽ പരീക്ഷ മാറ്റിവെച്ചു. അയ്യായിരത്തിലധികം വിദ്യാർത്ഥികളെയാണ് കഴിഞ്ഞ ദിവസത്തെ പ്രതിസന്ധി ബാധിച്ചത്.
മുന്നിറിയിപ്പ് ഇല്ലാതെ പരീക്ഷ മാറ്റിവച്ചത് വിദ്യാർത്ഥികളെ വലച്ചതോടെയാണ് ഇന്ന് നടത്താനിരുന്ന 53 കേന്ദ്രങ്ങളിലെ പരീക്ഷകളും മാറ്റിയിരിക്കുന്നത്. ചോദ്യക്കടലാസുകൾ ഡൌണ്ലോഡ് ചെയ്യുന്നതിലടക്കം സാങ്കേതിക പ്രശ്നങ്ങൾ പരീക്ഷ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്.
ഇന്നലെ വരെ മാറ്റിവച്ച പരീക്ഷകൾ ഈ മാസം 12,14 തീയ്യതികളിലായി നടത്തുമെന്നാണ് എൻടിഎ വിശദീകരിക്കുന്നത്. ഇന്ന് മാറ്റിവെച്ച പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിൽ മഴക്കെടുതി കണക്കിലെടുത്താണ് ഈ ആഴ്ച്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിയത്.
CUET PG 2022 : ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പൊതുപ്രവേശന പരീക്ഷ സെപ്റ്റംബർ 1 മുതൽ
സംസ്കൃത സർവ്വകലാശാലയിൽ മോഹിനിയാട്ടത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്; അവസാന തീയതി ഓഗസ്റ്റ് 20കൊച്ചി: കേരളത്തിന്റെ തനതു നൃത്തകലയും ലാസ്യ നൃത്തരൂപവുമായ (mohiniyattam) മോഹിനിയാട്ടത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സർട്ടിഫിക്കറ്റ് പ്രോഗ്രാം (sree sankaracharya sanskrit university) ആരംഭിക്കുന്നു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മോഹിനിയാട്ടം ഡിപ്പാർട്ട്മെന്റിലാരംഭിക്കുന്ന 'ജനറൽ ഇൻട്രൊഡക്ഷൻ ടൂ മോഹിനിയാട്ടം' എന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20.
ഏതെങ്കിലും സ്ട്രീമിൽ പ്ലസ്‍ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധിയില്ല. ഫീസ് 15,000/- രൂപ. 60 മണിക്കൂറാണ് (പരമാവധി അഞ്ച് മാസം) സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ കാലാവധി. ക്ലാസ് സമയം ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും അധ്യയനം .